160 കിലോമീറ്ററോളം പരന്നു കിടക്കുന്ന വന്യജീവിസങ്കേതമാണ് പൂര്‍ണാ. ഗുജറാത്തിലെ ഏറ്റവും ഘോരവനമാണിത്. മുളങ്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്ന വനമധ്യത്തിലെ പ്രധാന ഗ്രാമമാണ് മഹല്‍. തെക്കന്‍ ഗുജറാത്തില്‍ പൂര്‍ണ വന്യജീവി സങ്കേതവും വന്‍സ്ദ...
ഡാങ്സ് എന്നറിയപ്പെടുന്ന സപുതാരയിലെ ഗോത്രവര്‍ഗ ജനതയാണ് ഇവിടത്തെ ഏറ്റവും വലിയ വിഭാഗം. ഈ ഗോത്രമ്യൂസിയം അവരുടെ ജീവിതരീതിക്കനുസരിച്ച് ഒരുക്കിയിരിക്കുന്നതാണ്. ഇവര്‍ ഉപയോഗിക്കുന്ന കൈകൊണ്ട് നിര്‍മിച്ച സംഗീതോപകരണങ്ങള്‍, നൃത്ത...
മണ്‍സൂണ്‍ കാലത്ത് സന്ദര്‍കര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗിറ വെള്ളച്ചാട്ടം. വഗായി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. മുപ്പത് മീറ്റര്‍ നീളമുള്ള ഈ വെളളച്ചാട്ടം അംബികാ നദിയില്‍ പതിക്കുന്നു....
ദുപ്ഘറിനു സമീപത്തെ രജത് പ്രതാപ്, ത്രിധാര വഴിയിലൂടെയുള്ള ട്രക്കിങ് പ്രസിദ്ധമാണ്. സന്ദര്‍കര്‍ കാര്യമായി വരാത്ത ശാന്തമായ ഈ വഴിയിലൂടെയുള്ള ട്രക്കിങ് അല്‍പം സാഹസികവുമാണ്.
പ്രശസ്ത അമേരിക്കന്‍ കവിയുടെ ഒരു ഉദ്ധരണിയുണ്ട്,‘ ഭൂമി ചിരിക്കുന്നത് പൂക്കളിലൂടെയാണ്’. സപുതാരയിലെ നിരവധിയായ ഈ പൂന്തോട്ടങ്ങളിലൂടെ നിങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഇത് നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഈ...
സണ്‍സെറ്റ് പോയിന്‍റ്: ഇവിടെയുള്ള ഗാന്ധിശിഖര്‍ പോയിന്‍റിനാല്‍ ശ്രദ്ധേയമാണ് സണ്‍സെററ് പോയന്‍റ്. സപുതാര ഹില്‍സ്റ്റേഷന്‍െറ ഇവിടെ നിന്നുള്ള കാഴ്ച ശ്വാസമിടിപ്പ് കൂട്ടുന്നതാണ്. നഗരഹൃദയത്തില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ...
സപുതാര ഹില്‍സ്റ്റേഷന്‍െറ വിഹഗവീക്ഷണത്തിനും അല്‍പം സാഹസികതക്കും താല്‍പര്യമുള്ളവര്‍ക്കായ് വെയ്റ്റി റിസോര്‍ട്ട് ഒരുക്കിയിരിക്കുന്ന റോപ് വേയിലൂടെയുള്ള കേബിള്‍ കാര്‍ സൗകര്യം ഉപയോഗപ്പെടുത്താം. താഴ്വരക്ക് കുറുകെ റോപ് വേയിലൂടെ പത്ത്...
ശാന്തത ഇഷ്ടപ്പെടുന്നവര്‍ ഈ സ്ഥലവും ഇഷ്ടപ്പെടും. പ്രസന്നമായ തുറന്ന ഈ ഹില്‍സ്റ്റേഷന്‍ പ്രഭാത-സായാഹ്ന സവാരിക്ക് ഉത്തമമാണ്. മലമുകളില്‍ നിന്ന് താഴ്വരയും ചെറുഅരുവികളും വീക്ഷിക്കുന്നതിന് ഇവിടെ നിന്നാല്‍ കഴിയും. ഗുജറാത്തിനെയും മഹാരാഷ്ട്രയേയും ഇരുമ്പ്...
കലയെ സ്നേഹിക്കുന്നവര്‍ക്ക് ഈ സ്ഥലത്തെ വെറുക്കാനാവില്ല. കലാചാതുരികള്‍ കാണുന്നതിന് മാത്രമല്ല അവ വാങ്ങുന്നതിനും ഇവിടെ അവസരമുണ്ട്. മാത്രമല്ല സ്വന്തം കലാചാരുതിയില്‍ സൃഷ്ടികളൊരുക്കുന്നതിനും ഇവിടെ അവസരമുണ്ട്. മിതമായ നിരക്കില്‍ ഇവിടെ താമസസൗകര്യവും...
സപുതാര ഹില്‍സ്റ്റേഷന്‍െറ മനോഹാരിതക്ക് ചാരുത പകരുന്ന സ്ഥലമാണ് സപുതാര തടാകം. ശാന്തമായ ഈ തടാകത്തിലൂടെ ഇതിനു ചുറ്റുമുള്ള പച്ചപ്പ് ആസ്വദിച്ച് ഒരു ബോട്ട് സവാരി പകരുന്ന ആനന്ദം അതുല്യമാണ്.
പാണ്ഡവരുടെ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നതായും ശിവനെ ആരാധിച്ചിരുന്നതുമായാണ് ഐതിഹ്യം. ആരവേളം ഗുഹകള്‍ എന്നും അറിയപ്പെടുന്ന സ്ഥലം ആകര്‍ഷണീയമാണ്. താഴ്വരയിലേക്കുള്ള വഴിയില്‍ നിരവധി മനോഹരമായ ഗോത്രതാഴ്വരകളും കോട്ടകളും കാണാനാവും.
ചുറ്റും ഹരിതപ്രഭ, ശാന്തമായൊഴുകുന്ന കുഞ്ഞരുവികള്‍, പക്ഷികളുടെ കളകൂജനം, ഭ്രമിപ്പിക്കുന്നതും ശാന്തമായതുമായ നീണ്ട നടപ്പാത. അതാണ് വന്‍സ്ദ ദേശീയോദ്യാനം. വന്യജീവി സ്നേഹികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഈ 24 കിലോമീറ്റര്‍ പ്രദേശം...
ചെറുവിനോദയാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരമായിരിക്കും ഈ സ്ഥലം. സപുതാരയില്‍ നിന്ന് 60 കിലോമീറ്ററാണ് ദൂരം. തൃസിപ്പിക്കുന്ന വൃക്ഷക്കൂട്ടങ്ങളിലൂടെയുള്ള ട്രെക്കിങ്ങും കാല്‍നടയാത്രയും ആനന്ദകരമാണ്. മുളങ്കാടുകള്‍ നിറഞ്ഞ സ്ഥലം വനത്തിലെ ചെറു...