സതാരയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് കൗസ് തടാകവും സമതലവും സ്ഥിതിചെയ്യുന്നത്. ഇതും ഇവിടത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. പ്ലാറ്റിയൂ ഓഫ് ഫ്‌ലവേര്‍സ്-പൂക്കളുടെ സമതലം എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ പീഠഭൂമി സ്ഥിതിചെയ്യുന്നത്. 1844ലാണ് ഇത് പണിതത്. ഇവിടെനിന്നും നോക്കിയാല്‍ കൊയ്‌ന വന്യജീവി സങ്കേതം കാണാം. ഒട്ടേറെ ജാതി സസ്യങ്ങളും മരങ്ങളും പൂക്കളും വിടെയുണ്ട്.സതാരനഗരത്തിന് വേണ്ടിവരുന്ന കുടിവള്ളത്തിന്റെ ഏറിയ ഭാഗവും ലഭിയ്ക്കുന്നത് കൗസ് തടാകത്തില്‍ നിന്നാണ്. മഴകഴിഞ്ഞുള്ളകാലമാണ് ഇവിടം സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും പറ്റിയ സമയം.



Click it and Unblock the Notifications