ഫ്രെഡറിക് സ്മെറ്റാക്കാണ് ബട്ടര്‍ഫ്ലൈ മ്യൂസിയം സ്ഥാപിച്ചത്. ഇത് ടൂറിസ്റ്റുകളുടെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. ജോണ്‍സ് എസ്റ്റേറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2500ഓളം ചിത്രശലഭങ്ങളെയും, 1100ഓളം ഇനം പ്രാണി വര്‍ഗ്ഗങ്ങളെയും ഇവിടെ കാണാനാവും.
സത്താളില്‍ ക്യംപിങ്ങ് നടത്തുന്നത് സഞ്ചാരികളുടെ പ്രധാന വിനോദമാണ്. തടാകത്തിന്‍റെ തീരത്ത് സ്വയം കൊണ്ടുവരുന്ന ടെന്‍റുകള്‍ സ്ഥാപിക്കുകയോ, അവിടെ നിന്ന് വാടകക്കെടുക്കുകയോ ചെയ്യാം. നാല് ദിവസമാണ് പരമാവധി ക്യാംപിങ്ങ് അനുവദിക്കുക. പതിനഞ്ച്...
റോക്ക് ക്ലൈംബിങ്ങും,റാപ്പെല്ലിങ്ങും മറ്റൊരു പ്രധാന വിനോദമാണ്. ഇവിടെ സ്ഥിരമായി റോക്ക്ക്ലൈംബിങ്ങിന് ഉപയോഗിക്കുന്ന പാതകളുണ്ട്.
മനോഹരമായ തടാകത്തിലെ ചങ്ങാടയാത്രയും, കയാകിങ്ങും സഞ്ചാരികള്‍ ഏറെയിഷ്ടപ്പെടുന്ന വിനോദങ്ങളാണ്. ഹരിതഭംഗിയാര്‍ന്ന വനത്തിന് ഇടയിലൂടെയുള്ള ചങ്ങാടയാത്രക്ക് സ്ഥിരം ജലപാതകളുണ്ട്.
സുഭാഷ് ധാരയും സത്താളിലെ ഒരു പ്രധാന ആകര്‍ഷണമാണ്.സുഭാഷ് ധാര ഒരു പ്രകൃതിദത്ത ഉറവയാണ്. സത്താളിലെ ഇടതൂര്‍ന്ന ഓക്ക് മരങ്ങള്‍ വളരുന്ന വനത്തിലാണ് ഈ ഉറവ. സത്താള്‍ സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണമാണ് ആ സ്ഥലം.
ബോട്ടിങ്ങ് സത്താളിലെ പ്രധാനപ്പെട്ട ഒരാകര്‍ഷണമാണ്. മഞ്ഞണിഞ്ഞ പര്‍വ്വതങ്ങളുടെയും, ഇടതിങ്ങി വളരുന്ന വനത്തിന്‍റെയും കാഴ്ചകള്‍ കണ്ടുള്ള ബോട്ട് യാത്ര സഞ്ചാരികള്‍ക്ക് നല്ലൊരനുഭവമാണ് നല്കുക. വെളുത്തവാവ് സമയത്തെ യാത്രയാണ് ഏറ്റവും നല്ല കാഴ്ച...
1930 ല്‍ ക്രിസ്ത്യന്‍ മിഷണറിയായ ഇ. സ്റ്റാന്‍ലി ജോണ്‍സാണ് ഇത് ആരംഭിച്ചത്. മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്‍റെയും, മഹാത്മാഗാന്ധിയുടെയും സുഹൃത്തായിരുന്നു ഇദ്ദേഹം. മുമ്പ് തേയിലത്തോട്ടം സ്ഥിതി ചെയ്ത സ്ഥലത്താണ് ഈ ആശ്രമം പണിതത്. ടെന്‍സിംഗ്...
മൗണ്ടന്‍ ബൈക്കിങ്ങ് ഇവിടുത്തെ സാഹസിക വിനോദങ്ങളില്‍ പെടുന്നു. സത്താളിന്‍റെ ഉള്‍പ്രദേശങ്ങള്‍ വരെ കാണാന്‍ സാധിക്കുന്ന ബൈക്കിങ്ങില്‍ സ്ട്രീറ്റ് റൈഡിങ്ങ്, ക്രോസ് കണ്‍ട്രി, ഡൗണ്‍ഹില്‍, ഫ്രീ റൈഡ്, ട്രയല്‍ എന്നിവ...
സത്താള്‍ സന്ദര്‍ശിക്കുന്നവരുടെയിടയില്‍ പ്രസിദ്ധമായ ഒന്നാണ് മഞ്ഞ് മൂടിയ സമീപത്തുള്ള മലനിരകളിലുള്ള ട്രെക്കിങ്ങ്. തുടക്കക്കാര്‍ക്കും, പരിചയ സമ്പന്നര്‍ക്കും ഇവിടം അനുയോജ്യമാണ്.