ചിത്രശലഭങ്ങള്‍ക്കും ഷഡ്‌പദങ്ങള്‍ക്കും മാത്രമായുള്ള ഇന്ത്യയിലെ ഏക അറിയപ്പെടുന്ന മ്യൂസിയം ഷില്ലോങിലെ ബട്ടര്‍ഫ്‌ളൈ മ്യൂസിയമാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ മ്യൂസിയത്തില്‍ നിരവധി അപൂര്‍വ ഇനത്തില്‍ ഉള്ള ചിത്രശലഭങ്ങളെ കാണാന്‍ കഴിയും. ഷില്ലോങിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ പോലീസ് ബസാറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ റെയ്‌ത്സാംതിയയിലാണ് ബട്ടര്‍ഫ്‌ളൈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ചിത്രശലഭ പ്രജനന പദ്ധതിയും മ്യൂസിയം തുടങ്ങിയിട്ടുണ്ട്. വാണിജ്യതാല്‍പര്യത്തോടെ തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ പൂര്‍ണ രൂപത്തിലുള്ള ചിത്രശല കേന്ദ്രമായി മാറിയിരിക്കുകയാണ്. പൂര്‍വ ഇനത്തില്‍ പെട്ട ചിത്രശലഭങ്ങളെയും ഷഡ്‌പദങ്ങളെയും പരിപാലിക്കുക മാത്രമല്ല ഇവയുടെ ജീവിത ചക്രത്തെ പറ്റയുള്ള അറിവും മ്യൂസിയം പ്രദാനം ചെയ്യുന്നുണ്ട്. ബട്ടര്‍ഫ്‌ളൈമ്യൂസിയത്തിലേക്ക് പോകാന്‍ ടാക്‌സികള്‍ ലഭിക്കും.



Click it and Unblock the Notifications