Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷില്ലോങ്‌ » ആകര്‍ഷണങ്ങള് » കത്തീഡ്രാല്‍ കാത്തോലിക്‌ പള്ളി

കത്തീഡ്രാല്‍ കാത്തോലിക്‌ പള്ളി, ഷില്ലോങ്‌

49

പ്രൗഢ മനോഹരമായ കത്തീഡ്രാല്‍ കാത്തോലിക്‌ പള്ളി ഷില്ലോങിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. ഷില്ലോങിലെ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്‌ കത്തീഡ്രാല്‍ ഓഫ്‌ മേരി ഹെല്‍പ്‌ ഓഫ്‌ ക്രിസ്‌ത്യന്‍സ്‌ എന്ന്‌ മുമ്പറിയപ്പെട്ടിരുന്ന പള്ളി.

മൂന്നു ലക്ഷത്തിലേറെ കത്തോലിക്ക വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്തിയിട്ടുണ്ട്‌. ഭക്തിസാന്ദ്രമായ അന്തരീഷം കൊണ്ടും നിര്‍മാണവൈദഗ്‌ധ്യം കൊണ്ടും ഈ പള്ളി വളരെ പ്രശസ്‌തമാണ്‌. ക്രിസ്‌തുവിന്റെ കഥകള്‍ ആലേഖനം ചെയ്‌തിട്ടുള്ള 14 കുരിശടികള്‍ ഇവിടെയുണ്ട്‌. ചില്ല്‌ ജാലകങ്ങളിലും അനേകം നിറങ്ങള്‍ പൂശിയിട്ടുണ്ട്‌. മുകളില്‍ നിന്നു നോക്കിയാല്‍ കുരിശിന്റെ ആകൃതിയിലാണ്‌ പള്ളി കാണപ്പെടുക.

പള്ളിയിലേക്കെത്താന്‍ രണ്ട്‌ പടിക്കെട്ടുകള്‍ ഉണ്ട്‌.  എല്ലാ ബുധനാഴ്‌ചയും ഞാറാഴ്‌ചയും പള്ളിയില്‍ ദൈവാരാധനയുണ്ട്‌. പ്രാദേശിക ഭാഷയായ ഖാസിയിലും ഇംഗ്ലീഷിലും ആരാധന നടത്തുന്നുണ്ടിവിടെ. 1980 ല്‍ നടന്ന നൂറാംവാര്‍ഷികാഘോഷത്തിലാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ റവറന്റ്‌ ബഹര്‍ട്ട്‌ ഡി റോസാരിയോ കത്തീഡ്രല്‍ ഓഫ്‌ മേരി ഹെല്‍പ്‌ ഓഫ്‌ ക്രിസ്‌ത്യന്‍സിനെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്‌. പള്ളിയുടെ എതിര്‍ വശത്ത്‌ ക്രിസ്‌തുവിന്റെയും ശിഷ്യന്‍മാരുടെയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. നഗരത്തിലെ മതപ്രവാചകരുടെ ശക്തമായ സാന്നിദ്ധ്യത്തിന്റെ സ്‌മാരകമായിട്ടാണ്‌ ഈ പള്ളി നിലകൊള്ളുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu