ഷില്ലോങിലെ വിശാലമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സ്പ്രെഡ് ഈഗിള്‍ വെള്ളച്ചാട്ടം. പോളോ ഗ്രൗണ്ടില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടമാണിത്. മലകളില്‍ നിന്നും സൗമ്യമായെത്തി പതുക്കെ ശക്തിപ്രാപിക്കുന്ന വെള്ളച്ചാട്ടമാണിത്. വെള്ളം പാറകളില്‍ വന്ന ചിന്നിചിതറുന്ന കാഴ്ച അതിമനോഹരമാണ്. ചിറക് വടര്‍ത്തി പറക്കുന്ന കഴുകനേപ്പോലെ തോന്നിക്കുന്നതിനാലാണ് വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്.
പ്രാദേശിക വാസികളായ ഖാസിസ് വെള്ളച്ചാട്ടത്തെ വിളിക്കുന്നത് ഉര്കാലിയാര് വെള്ളച്ചാട്ടമെന്നാണ്. കാ ലിയാര്‍ വീണതിവിടെയാണന്നാണ് അവരുടെ വിശ്വാസം. തെനന്നുന്ന വക്കുകളുള്ള നഗരത്തിലെ ഏറ്റവും അപകടകാരിയായ വെള്ളച്ചാട്ടമാണിത്. സതി വെള്ളച്ചാട്ടമെന്നും ഇതിന് പേരുണ്ട്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇവിടേയ്ക്ക് ശരിയായ റോഡ് ഗതാഗതം ഉണ്ടായിരുന്നില്ല. വിനോദ സഞ്ചാരവകുപ്പ് വെള്ളച്ചാട്ടത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറ്റുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. റോഡ്കള്‍ നിര്‍മാണത്തിലാണ്.