ഒന്നാംലോക മഹായുദ്ധത്തില്‍ മരണമടഞ്ഞ ഖാസിസുകളുടെ ത്യാഗത്തിന്റെ ഓര്‍മ്മയ്‌ക്കായി ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച സ്‌മാരകമാണ് മോട്‌ഫ്രാന്‍. മോട്‌ഫ്രാന് ചുറ്റുമുള്ള സ്ഥലമായഐവ്‌ദുഹ് അഥവ ബാര ബസാര്‍ നഗരത്തിലെ ഏറ്റവും വലിയ വ്യാണിജ്യകേന്ദ്രമാണ്. പ്രാദേശിക വാണിജ്യ കേന്ദ്രമെന്നതിലുപരി മോട്‌ഫ്രന്റെ ചരിത്രപ്രാധാന്യം ഈ സ്ഥലത്തെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുന്നു.
മോട്‌ഫ്രാന്‍ എന്നാല്‍ ഫ്രാന്‍സിന്റെ കല്ല് എന്നാണ് സാഹിത്യപരമായ തര്‍ജ്ജിമ.ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാരുടെ ആയുധങ്ങളും മറ്റ് അവശ്യ സാധനങ്ങളും വഹിച്ചിരുന്ന ഇരുപത്തിയാറാം ഖാസി തൊഴിലാളി വിഭാഗത്തിനായുള്ള സ്‌മാരകമാണ്.
യുദ്ധത്തില്‍ മരിച്ച 67 ഖാസി പോര്‍ട്ടര്‍മാരോടുള്ള ബഹുമാനാര്‍ത്ഥം ബ്രിട്ടീഷുകാര്‍ ഈ സ്‌മാരകം പണികഴിപ്പിച്ചത്. `ഒരാളുടെ രാജ്യത്തിനായി മരിക്കുന്നത് മധുരകരമാണ്' എന്ന് ലാറ്റിന്‍ ഭാഷയില്‍ ഈ സ്‌മാരകത്തില്‍ കൊത്തി വച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ യഥാര്‍ത്ഥത്തില്‍ മോട് ഫ്രാന്‍സ് എന്നാണ് സ്‌മാരകത്തിന് പേരിട്ടത്. എന്നാല്‍, പ്രാദേശ വാസികള്‍ക്ക് പറയാന്‍ വിഷമമായതിനെ തുടര്‍ന്ന് മോട്‌ഫ്രാന്‍ എന്നായതാണ്. തിരക്കേറിയ ഗതാഗതമുള്ള റോഡായി മോട്‌ഫ്രാന്‍ മാറിയിരിക്കുകയാണിപ്പോള്‍.



Click it and Unblock the Notifications