നഗരഹൃദയത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഷില്ലോങ് ഗോള്‍ഫ് കോഴ്‌സ് സ്ഥിതി ചെയ്യുന്നത്. 1898 ല്‍ ബ്രിട്ടീഷുകാരാണ് ഇത് പണികഴിപ്പിച്ചത്. പൈന്‍, ദേവതാരു മരങ്ങള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന ഗോള്‍ഫ് കോഴ്‌സ് സമുദ്ര നിരപ്പില്‍ നിന്നും 5,200 അടി മുകളിലാണ്. രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഫ് കോഴ്‌സുകളില്‍ ഒന്നാണിത്.
തുടക്കത്തില്‍ 9-ഹോള്‍ കോഴ്‌സായി തുടങ്ങിയെങ്കിലും 1924 ഓടെ 18 -ഹോള്‍ കോഴ്‌സായി മാറിയ ഇവിടെ വാര്‍ഷം തോറും മത്സരങ്ങള്‍ നടക്കാറുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ പ്രകൃതി ദത്ത ഗോള്‍ഫ് കോഴ്‌സാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഗോള്‍ഫ് രംഗത്തെ കഴിവ് തെളിയിക്കാന്‍ ഇവിടെ വര്‍ഷം തോറും നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. അസ്സാം രീതിയിലുള്ള നിര്‍മ്മാണരീതിയാണ് ഈ ഗോള്‍ഫ് കോഴ്‌സിന്റെ ആകര്‍ഷണം.



Click it and Unblock the Notifications