ഷില്ലോങിലെത്തിയാല് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ലേഡി ഹൈഡരി പാര്‍ക്. വര്‍ഷം മുഴുവന്‍ വിവധ വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ നിറഞ്ഞ ഈ ഹരിതോദ്യാനത്തോട് ചേര്‍ന്ന മാനുകള്‍ക്ക് മാത്രമായുള്ള പാര്‍ക് ഉള്‍പ്പെടെയുള്ള ചെറിയ കാഴ്ചബംഗ്ലാവും ഉണ്ട്. കുട്ടികള്‍ക്ക് കളികളില്‍ ഏര്‍പ്പെടാന്‍ തുറസ്സായ സ്ഥലം ഏറെ ഉണ്ടിവിടെ. മുതിര്‍ന്നവര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വിദിച്ച് പുല്ത്തകിടികളില് വിശ്രമിക്കാം.
ബ്രിട്ടീഷ് ഭരണകാലത്തെ അസ്സാം സംസ്ഥാനത്തിന്റെ ഗവര്‍ണറുടെ പത്നിയും പ്രഥമ വനിതയുമായിരുന്ന ലേഡി ഹൈഡരിയുടെ പരിശ്രമത്തില്‍ തുടങ്ങിയതാണീ പാര്‍ക്. പൂന്തോട്ടം , കാഴ്ചബംഗ്ലാവ് എന്നിവയ്ക്ക് പുറമെ ഹരിത ആവരണം കൂടിയുള്ള പാര്‍ക് ജാപ്പനീസ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. കാഴ്ച ബംഗ്ലാവില്‍ മാനുകള്‍ക്ക് പുറമെ വിവിധ ഇനത്തിലുള്ള പക്ഷികള്‍, ഉരഗങ്ങള്‍, ജന്തുക്കള്‍ എന്നിവയും ഉണ്ട്.വനം വകുപ്പിനാണ് പാര്‍ക്കിന്റെ ചുമതല. വിവിധ ഇനത്തിലുള്ള റോസ പൂക്കള്‍ ഉള്ള റോസ് പൂന്തോട്ടമാണ് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം. പാര്‍ക്കിനോട് ചേര്‍ന്നാണ് നഗരത്തിലെ ഏക പൊതു നീന്തല്‍ കുളമായ ക്രിനോലൈന്‍ സ്വിമ്മിങ് പൂള്.