കാളിദേവിയെ ആരാധിക്കുന്നവരുടെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. ആരെങ്കിലും കഷ്ടപ്പെട്ട് ഈ മലകയറിയെത്തിയാല്‍ അവര്‍ കാളിയാല്‍ അനുഗ്രഹിക്കപ്പെടുകയും, ആഗ്രഹങ്ങള്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. നഗരത്തില്‍ നിന്ന് അഞ്ച് കീലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ബൊയിലോഗഞ്ച് എന്ന സ്ഥലത്ത് നിന്ന് കാല്‍നടയായി ഏറെ കഷ്ടപ്പെട്ട് വേണം ഇവിടെയെത്താന്‍. ഈ പ്രദേശമാകെ പൈന്‍,ദേവദാരു മരങ്ങളാല്‍ തിങ്ങിനിറഞ്ഞതാണ്. വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെനിന്ന് ലഭിക്കുക.



Click it and Unblock the Notifications