മനോഹരമായ പ്രകൃതിക്കാഴ്ചകളൊരുക്കുന്ന തുറസ്സായ ഒരു മൈതാനമാണ് റിഡ്ജ്. ഷിംല നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് വശത്ത് സ്‌കാന്‍ഡല്‍ പോയന്റും കിഴക്ക് വശത്ത് ലക്കാര്‍ ബസാറുമാണ് റിഡ്ജിന്റെ അതിര്‍ത്തികള്‍. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന കൂറ്റന്‍ ഒരു റിസര്‍വ്വോയറും ഇവിടെയുണ്ട്. മെയ് മാസത്തിലാണ് ഇവിടെ വേനല്‍ക്കാല ഫെസ്റ്റിവല്‍ നടക്കുന്നത്. മനോഹരമായ ഒരു നടത്തയ്ക്ക് പറ്റിയ ഇടമാണ് ഇത്. ഒരു ലൈബ്രറിയും കൃസ്ത്യന്‍ പള്ളിയും ഇവിടെയുണ്ട്.



Click it and Unblock the Notifications