സമുദ്ര നിരപ്പില്‍ നിന്ന് 1975 മീറ്റര്‍ ഉയരത്തിലുള്ള ഈ ക്ഷേത്രം കാല്‍ക്ക-ഷിംല ഹൈവേയോട് ചേര്‍ന്നാണ്. ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഷിംല നഗരവും, ഹിമാലയന്‍ പര്‍വ്വതങ്ങളും ഇവിടെ നിന്നാല്‍ കാണാം.1950 ല്‍ ഇവിടം സന്ദര്‍ശിച്ച ബാബ നീബ് കരോരി ജി മഹാരാജ് ഈ സ്ഥലത്തിന്‍റെ ഭംഗിയില്‍ ആകൃഷ്ടനാവുകയും, 1966 ല്‍ ഈ ക്ഷേത്രം പണിയുകയും ചെയ്തു.
ഈ ക്ഷേത്രം പല ഭാഗങ്ങളായി തിരിച്ച് ശിവന്‍, രാമ, ഗണേശന്‍ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. സൗത്തിന്ത്യന്‍ ശൈലിയിലാണ് ഗണേശ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ നിന്ന് പ്രസാദം വിതരണം ചെയ്യുന്നുണ്ട്. വിവാഹം പോലുള്ള ചടങ്ങുകളും ഇവിടെ വച്ച് നടത്തുന്നുണ്ട്.



Click it and Unblock the Notifications