ഇന്ത്യയിലെ വലിപ്പം കൂടിയ പള്ളികളിലൊന്നാണ് സേക്രഡ് ഹാര്‍ട്ട് കത്രീഡല്‍. നിര്‍മാണ വൈദഗ്ദ്ധ്യത്തിന് പേരുകേട്ട ഈ പള്ളിയിലേക്ക് നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. 18.000 സ്ക്വയര്‍ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ നടുത്തളമാണ് സേക്രഡ് ഹാര്‍ട്ട് കത്രീഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ അയ്യായിരം പേര്‍ക്കിരിക്കാനുള്ള സൗകര്യമുണ്ട്. യേശുക്രിസ്തുവിന്റെ ഒരു വലിയ പ്രതിമയുണ്ട് സേക്രഡ് ഹാര്‍ട്ട് കത്രീഡലില്‍. റോമന്‍ നിര്‍മാണശൈലിയുടെ ഉദാത്തമായ ഉദാഹണമാണ് ഈ ദേവാലയം. മംഗലാപുരമാണ് അടുത്ത വിമാനത്താവളം. ഷിമോഗ റെയില്‍വേ സ്റ്റേഷനിലിറങ്ങി ഓട്ടോറിക്ഷയോ ടാക്സിയോ പിടിച്ചാല്‍ എളുപ്പത്തില്‍ ബി എച്ച് റോഡിലെത്താം. ഇവിടേക്ക് ലോക്കല്‍ ബസ്സുകളുമുണ്ട്. ബി എച്ച് റോഡില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരമേയുള്ളൂ സേക്രഡ് ഹാര്‍ട്ട് കത്രീഡലിലേക്ക്.