Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിമോഗ » ആകര്‍ഷണങ്ങള് » മന്ദഗഡ്ഡെ പക്ഷിസങ്കേതം

മന്ദഗഡ്ഡെ പക്ഷിസങ്കേതം, ഷിമോഗ

21

പക്ഷിനിരീക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു യാത്രപോകാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മന്ദഗഡ്ഡെ പക്ഷിസങ്കേതം. തുംഗ നദിയുടെ കരയിലായാണ് നിരവധി പക്ഷികള്‍ക്ക് ആവാസ സൗകര്യമൊരുക്കുന്ന മന്ദഗഡ്ഡെ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. മന്ദഗഡ്ഡെ പക്ഷിസങ്കേതത്തിലേക്കുള്ള യാത്രമദ്ധ്യേ സഞ്ചാരികള്‍ക്ക് സക്രെബായലു ആന പരിശീലന കേന്ദ്രവും ഗജാനൂര്‍ ഡാമും കാണാന്‍ സാധിക്കും.

പിക്‌നിക്കിനും ക്യാംപിങ്ങിനും അനുയോജ്യമായ സ്ഥലമാണ് 1.14 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന മന്ദഗഡ്ഡെ പക്ഷിസങ്കേതം. വിവിധതരം പക്ഷികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന വാച്ച് ടവറാണ് മന്ദഗഡ്ഡെ പക്ഷിസങ്കേതത്തിന്റെ ഒരു പ്രധാന പ്രത്യേകത. പക്ഷികളെ കാണുന്നതിനും സഞ്ചാരികള്‍ക്ക് പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബോട്ടിംഗ് സൗകര്യവും ഇവിടെയൊരുക്കുന്നുണ്ട്.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് മന്ദഗഡ്ഡെ പക്ഷിസങ്കേതം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.ഷിമോഗയില്‍ നിന്നും മന്ദഗഡ്ഡെ പക്ഷിസങ്കേതത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. സമീപ ടൗണുകളില്‍ നിന്നും ഇവിടേക്ക് നിരന്തരം ബസ്സുകളുണ്ട്. 11 കിലോമീറ്റര്‍ അകലത്തായി മാളൂര്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. മംഗലാപുരമാണ് അടുത്ത വിമാനത്താവളം. ഷിമോഗയില്‍ നിന്നും തീര്‍ത്ഥഹള്ളിയില്‍ നിന്നും മന്ദഗഡ്ഡെ പക്ഷിസങ്കേതത്തിലേക്ക് നിരവധി ബസ്സുകളും കാബുകളും പ്രൈവറ്റ് ടാക്‌സികളും ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed