പ്രകൃതി ദൃശ്യങ്ങള്‍ ഇഷ്ടപ്പെടുന്ന കാഴ്ചക്കാര്‍ക്ക് മനോഹരമായ വിരുന്നൊരുക്കിക്കൊണ്ട് തുംഗ നദിക്ക് കുറുകെയാണ് മനോഹരമായ തുംഗ അണക്കെട്ട് പണിഞ്ഞിരിക്കുന്നത്. 535 മീറ്റര്‍ നീളമുണ്ട് ഈ അണക്കെട്ടിന്. സക്രെബായലു ആന പരിശീലന കേന്ദ്രവും ഗജാനൂര്‍ ഡാമും തുംഗ ഡാമിന്റെ പരിസരത്താണ്. ഷിമോഗയിലെ സക്രെബായലു ആന പരിശീലനകേന്ദ്രത്തിലേക്ക് ഇവിടെനിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ഷിമോഗയില്‍നിന്നും തീര്‍ത്ഥഹള്ളിയിലേക്കുള്ള വഴിമധ്യേയാണ് ഗജാനൂര്‍. ഇവിടെയാണ് തുംഗ അണക്കെട്ട്. സകുടുംബം വിനോദസഞ്ചാരത്തിന് പോകാവുന്ന മനോഹരമായ തുംഗ അണക്കെട്ട് പ്രദേശം വളരെ ഭംഗിയായി കെട്ടി സംരക്ഷിച്ചുവരുന്ന ഒന്നാണ്. കര്‍ണാടകയിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തുംഗ ഡാം.



Click it and Unblock the Notifications