ഷിര്‍ദ്ദിയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നാണിത്. ലക്ഷ്മി ഭായ് ഷിന്‍ഡേയ്ക്ക് ബാബയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഷിര്‍ദ്ദിയില്‍ എത്തിയ ബാബ അവിടുത്തെ വീടുകളിലെല്ലാം കയറിയിറങ്ങിയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ആ സമയത്ത് ബാബയെ ഏറെ സഹായിച്ചിരുന്നത് ലക്ഷ്മി ഭായ് ആയിരുന്നുവത്രേ.
പിന്നീട് തന്റെ സമാധി സമയത്ത് ബാബ ഒരു അഞ്ചുരൂപ നോട്ടും നാല് രൂപയുടെ നാണയത്തുട്ടുകളും ഭായിയ്ക്ക് നല്കിയത്രേ. ഭക്ഷണം നല്‍കിയിരുന്ന ലക്ഷ്മിഭായിയ്ക്ക് ബാബ നേരത്തേയും പണം നല്‍കുമായിരുന്നുവത്രേ. എന്നാല്‍ സമാധിസമയത്ത് ഈ ഒന്‍പത് രൂപ നല്‍കിയതിലൂടെ ഒന്‍പത് ജീവിതത്വങ്ങളെക്കുറിച്ചുള്ള സന്ദേശമാണ് ബാബ നല്‍കിയതെന്നാണ് കരുതപ്പെടുന്നത്.
ബാബയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയെന്ന നിലയിലാണ് ലക്ഷ്മിഭായ് ഷിന്‍ഡേയും ഭക്തര്‍ക്ക് പ്രിയപ്പെട്ടവരായത്.