Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിര്‍ദ്ദി » കാലാവസ്ഥ

ഷിര്‍ദ്ദി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഷിര്‍ദ്ദിയിലെ വേനല്‍ക്കാലം. ഈ സമയത്ത് ഷിര്‍ദ്ദിയില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 21 ഡിഗ്രി സെല്‍ഷ്യസുമാണ്. ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടതിനാല്‍ വേനല്‍ക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. ഷിര്‍ദ്ദിയില്‍ തിരക്കല്‍പ്പം കുറയുന്നത് വേനല്‍ക്കാലത്താണ്.

മഴക്കാലം

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഷിര്‍ദ്ദിയില്‍ മഴയുണ്ടാകുന്നത്. പൊതുവേ വരണ്ട കാലാവസ്ഥയുള്ള ഷിര്‍ദ്ദിയില്‍ പച്ചപ്പുണ്ടാകുന്ന മഴ പെയ്യുന്നതോടെയാണ്. വല്ലാതെ ശക്തിയേറിയ മഴ ഷിര്‍ദ്ദിയിലുണ്ടാകാറില്ല. അതിനാല്‍ത്തന്നെ ഇക്കാലത്ത് സന്ദര്‍ശനം നടത്താന്‍ മടിയ്‌ക്കേണ്ടതില്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഈ സമയത്താണ് ഷിര്‍ദ്ദിയില്‍ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇക്കാലത്തെ കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 8 ഡിഗ്രി സെല്‍ഷ്യസുമാണ്. രാത്രികാലങ്ങളില്‍ താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാറുണ്ട്. ഈ സമയത്താണ് സന്ദര്‍ശനമെങ്കില്‍ തണുപ്പു തടയാനുള്ള വസ്ത്രങ്ങള്‍ കരുതണം. ശീതകാലത്താണ് ഷിര്‍ദ്ദിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്.