Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഷിര്‍ദ്ദി

സായി ബാബയുടെ ജന്മസ്ഥലമായ ഷിര്‍ദ്ദി

17

മുന്‍പൊരുകാലത്ത് പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്തൊരു ഗ്രാമമായിരുന്നു മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദ്ദിയെന്ന ഗ്രാമം. എന്നാല്‍ ഇന്ന് ഷിര്‍ദ്ദി അറിയപ്പെടുന്നത് സായി ബാബയുടെ പേരിലാണ്. സായി ഭക്തര്‍ ഷിര്‍ദ്ദിയെന്ന് കേള്‍ക്കുന്നതേ പുണ്യമായിട്ടാണ് കരുതിപ്പോരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ദൈവപുരുഷനായി കണക്കാകുന്ന സായി ബാബ അമ്പതോളം വര്‍ഷങ്ങളാണ് ഈ ഗ്രാമത്തില്‍ ചെലവിട്ടത്.

ഒരിക്കലെങ്കിലും ഷിര്‍ദ്ദി സന്ദര്‍ശിയ്ക്കാത്ത അല്ലെങ്കില്‍ സന്ദര്‍ശിയ്ക്കാനാഗ്രഹിയ്ക്കാത്ത സായി ഭക്തരുണ്ടാവില്ല.തികച്ചുമൊരു തീര്‍ത്ഥാടനകേന്ദ്രമാണിന്ന് ഷിര്‍ദ്ദി. ഇന്ത്യയില്‍ നിന്നും പുറം രാജ്യങ്ങളില്‍ നിന്നും ഷിര്‍ദ്ദിസന്ദര്‍ശനത്തിനായി പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. മഹാരാഷ്ട്രയിലെമാത്രമല്ല ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരെടുത്താല്‍ അതില്‍ ഷിര്‍ദ്ദിയുമുണ്ടാകും.

സായി ബാബയുടെ ജനനം, ജനനോദ്ദേശ്യം തുടങ്ങിയ പലകാര്യങ്ങളിലും പലഅഭിപ്രായങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്, പലകഥകളും തീര്‍ത്തും നിഗൂഡമായിത്തന്നെ നില്‍ക്കുകയാണിന്നും. എന്തായാലും ആദ്യമായി ഒരു വേപ്പുമരത്തിന് കീഴിലാണ് ആളുകള്‍ സായിയെ ആദ്യമായി കണ്ടത്, അത് അദ്ദേഹത്തിന്റെ പതിനാറാമത്തെ വയസ്സിലായിരുന്നു. തന്റെ ജീവിതമത്രയും അദ്ദേഹം പാവപ്പെട്ടവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു.

ദൈവപുത്രനെന്ന രീതിയിലാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്, ശിവന്റെ അംശമാണ് അദ്ദേഹമെന്നും വാദങ്ങളുണ്ടായി. ജീവിതത്തെക്കുറിച്ചും പലകാര്യങ്ങളിലെയും അര്‍ത്ഥമില്ലായ്മയെക്കുറിച്ചുമെല്ലാം അറിവുപകര്‍ന്നുകൊണ്ട് ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ഷിര്‍ദ്ദിയിലാണ് ചെലവിട്ടത്. വിവിധ മതസ്ഥര്‍ക്കിടയില്‍ സമാധാനം വളര്‍ത്തുന്നരീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ പലപ്രഭാഷണങ്ങളും. സബ്ക മാലിക് ഏക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം.

ബാല യോഗിയായ ബാബ എത്തിയ സ്ഥലത്തെ ഗുരുസ്ഥാന്‍ എന്നാണ് വിളിയ്ക്കുന്നത്. ഇന്ന് ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്. ബാബ ഇടക്കിടയെ രാത്രി ചെലവിടുമായിരുന്ന ദ്വാര്‍കമയി പള്ളിയാണ് മറ്റൊരു ആകര്‍ഷണം. ഖണ്ഡോബ ക്ഷേത്രം, സകോരി ആശ്രം ശനി മന്ദിര്‍, ചാംഗ്‌ദേവ് മഹാരാജ് സമാധി, നരസിംഗമന്ദിര്‍ തുടങ്ങിയവയാണ് ഷിര്‍ദ്ദിയിലെ മറ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍. ഈ തീര്‍ത്ഥാടനഗ്രാമത്തില്‍ പ്രതിദിനം 80000 ഭക്തജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്, അവധി ദിവസങ്ങളില്‍ ഇത് 3ലക്ഷംവരെയാകാറുണ്ടത്രേ. അഹമദ്‌നഗറില്‍ നിന്നും ഏതാണ്ട് 82 കിലോമീറ്ററാണ് ഷിര്‍ദ്ദിയിലേയ്ക്കുള്ള ദൂരം, പുനെയില്‍ നിന്നും മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഷിര്‍ദ്ദിയിലെത്താന്‍. മുംബൈയില്‍ നിന്നാകട്ടെ ഇങ്ങോട്ട് 260 കിലോമീറ്റര്‍ ദൂരമുണ്ട്. ബാബ നട്ടുനച്ചുവളര്‍ത്തിയ പൂന്തോട്ടമാണ് ലെന്‍ദി ബാഗ്. എല്ലാദിവസവും ഇവിടെയെത്താറുണ്ടായിരുന്ന ബാബ ഇവിടെയുള്ള വേപ്പുമരത്തിന് കീഴിലായിരുന്നു വിശ്രമിച്ചിരുന്നത്. അഷ്ടകോണുള്ള ഒരു ദീപഗൃഹവും നനദ ദീപയെന്ന് വിളിയ്ക്കുന്ന ഒരു ദീപസ്തംഭവുമാണ് ഇവിടെയുള്ളത്. ഇതിനടുത്തുള്ള സായി ബാബയുടെ കൂറ്റന്‍ പ്രതിമയ്ക്കരികില്‍ ദര്‍ശനം കാത്ത് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്. വ്യാഴാഴ്ചകളിലാണ് ഇവിടെ കൂടുതല്‍ തിരക്കനുഭവപ്പെടാറുള്ളത്. വ്യാഴാഴ്ച പ്രതിമയ്ക്കരികില്‍ പ്രത്യേക പൂജകളും മറ്റുമുണ്ടാകും.

ക്ഷേത്രം കാലത്ത് അഞ്ചുമണിയ്ക്കാണ് തുറക്കുക, രാത്രി 10മണിവരെ പ്രാര്‍ത്ഥനകളും പൂജകളുമുണ്ടാകും. 600 ആളുകളെ ഉള്‍ക്കൊള്ളത്തക്ക വിസ്താരമുള്ള ഒരു ഹാള്‍ ക്ഷേത്രത്തിനകത്തുണ്ട്. ക്ഷേത്ര കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സായി ബാബയുടെ ജീവചരിത്രമുള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ്, ക്ഷേത്രത്തെരുവുകളിലെല്ലാം നിറയെ കടകളാണ്, സായി ബാബയുടെ ഫോട്ടോകള്‍, പ്രതിമകള്‍ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എന്നുവേണ്ട എല്ലാം ബാബമയമാണ്.

ഷിര്‍ദ്ദിയെന്ന തീര്‍ത്ഥാടനകേന്ദ്രം

വര്‍ഷത്തില്‍ ഏത് സമയത്തും ഷിര്‍ദ്ദി സന്ദര്‍ശിയ്ക്കാം. സായി ബാബയുടെ ക്ഷേത്രമല്ലാതെ ശനിദേവന്‍, ഗണപതി, ശങ്കര്‍ തുടങ്ങിയ ദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട് സമീപഗ്രാമങ്ങളില്‍. ഷിര്‍ദ്ദി ദര്‍ശനം കഴിഞ്ഞാല്‍ ഈ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്താം. ഗുരു പൂര്‍ണിമയാണ് ഷിര്‍ദ്ദിയിലെ പ്രധാന ആഘോഷം. കൂടാതെ ദസറ, രാമനവമി തുടങ്ങിയ സമയങ്ങളിലും ഇവിടെ പ്രത്യേക പൂജകളും മറ്റുമുണ്ടാകും. ഈ സമയങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഭജനകള്‍, രഥയാത്ര തുടങ്ങി പലതരത്തിലാണ് ആഘോഷങ്ങള്‍. ഗുരുപൂര്‍ണിമ സമയത്ത് മാത്രമാണ് സായി ബാബയുടെ സമാധിസ്ഥലം രാത്രിമുഴുവനും തുറന്നിരിയ്ക്കുന്നത്.

ഷിര്‍ദ്ദിയില്‍ വര്‍ഷത്തില്‍ എതാണ്ട് എല്ലാകാലത്തും നല്ലകാലാവസ്ഥയാമ്. വിമാനമാര്‍ഗ്ഗവും റോഡ്, റെയില്‍മാര്‍ഗ്ഗവുമെല്ലാം ഷിര്‍ദ്ദിയിലെത്തുക എളുപ്പവുമാണ്. നാസിക്, പുനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്. ലോകമെമ്പാടുനിന്നും എത്തുന്ന ഭക്തരുടെ എണ്ണം കണക്കിലെടുത്ത് ഇപ്പോള്‍ ഷിര്‍ദ്ദിയിലെ കക്ഡി ഗ്രാമത്തില്‍ ഒരു വിമാനത്താവളത്തിന്റെ പണി നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ വിദേശത്തുനിന്നും മറ്റുമെത്തുന്നവരുടെ യാത്ര കൂടുതല്‍ സുഖമമാകും.

ഷിര്‍ദ്ദി പ്രശസ്തമാക്കുന്നത്

ഷിര്‍ദ്ദി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഷിര്‍ദ്ദി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഷിര്‍ദ്ദി

 • റോഡ് മാര്‍ഗം
  മഹാരാഷ്ട്രയിലെ എല്ലാഭാഗത്തുനിന്നും ഷിര്‍ദ്ദിയിലേയ്ക്ക് സര്‍്ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ത്തന്നെ ആഢംബരബസുകളും സാധാരണബസുകളുമുണ്ട്. മുംബൈ, പുനെ, നാസിക് തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഒട്ടേറെ ബസ് സര്‍വ്വീസുകളുണ്ട്. മുംബൈയില്‍ നിന്നും ഷിര്‍ദ്ദിയിലേയ്ക്കുള്ള ടാക്‌സി ചാര്‍ജ്ജ് ഏതാണ്ട് 6000 രൂപയാണ്. ഇതുപോലെ മറ്റു നഗരങ്ങളില്‍ നിന്നും ടൂറിസ്റ്റ് ടാക്‌സി സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഷിര്‍ദ്ദിയിലേയ്ക്ക് തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഷിര്‍ദ്ദിയില്‍ പുതിയതായി പണികഴിപ്പിച്ച റയില്‍വേസ്റ്റേഷന്‍ ഷിര്‍ദ്ദി ക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയാണ്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ബുദ്ധിമുട്ടുകളും അധികം പണച്ചെലവുമില്ലാതെ ഷിര്‍ദ്ദിയിലെത്താം. മുംബൈയില്‍ നിന്നും ഷിര്‍ദ്ദിയിലേയ്ക്കുള്ള രണ് പ്രധാന തീവണ്ടികള്‍ ഷിര്‍ദ്ദി ഫാസ്റ്റ് പാസ്, ജനശദാബ്ദി സ്‌പെഷ്യല്‍ എന്നിവയാണ്. ഇതുകൂടാതെ ഏതാണ്ട് 51ഓളം തീവണ്ടികള്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഷിര്‍ദ്ദിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഷിര്‍ത്തി എക്‌സ്പ്രസ് എന്നൊരു തീവണ്ടി ചെന്നൈയില്‍ നിന്നും ഇങ്ങോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്. കോപ്പര്‍ഗാവ്, മാന്‍മഡ് എന്നിവയാണ് ഷിര്‍ദ്ദിയ്ക്ക് സമീപത്തുള്ള മറ്റ് രണ്ട് വലിയ സ്റ്റേഷനുകള്‍. ഈ രണ്ട് സ്റ്റേഷനുകളിലേയ്ക്ക് മഹാരാഷ്ട്രയ്ക്കകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ തീവണ്ടികള്‍ ഓടുന്നുണ്ട്. ഈ രണ്ട് സ്‌റ്റേഷനുകളില്‍ നിന്നും ഷിര്‍ദ്ദിയിലേയ്ക്ക് ടാക്‌സി സര്‍വ്വീസുകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മുംബൈയിലെ ഛത്രപതി ശിവജി എയര്‍പോര്‍ട്ടാണ് ഷിര്‍ദ്ദിയ്ക്ക് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം, ഇവിടേയ്ക്ക് ഷിര്‍ദ്ദിയില്‍ നിന്നും 305 കിലോമീറ്റര്‍ ദൂരമുണ്ട്. നാസിക്കിലെ ഗാന്ധിനഗര്‍ എയര്‍പോര്‍ട്ട്(88കിമി), ഔറംഗാബാദിലെ ചിക്കല്‍ത്താന എയര്‍പോര്‍ട്ട്(104കിമി), പുനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ട് (147കിമി) എന്നിവയാണ് അടു്ത്തുള്ള ആഭ്യന്തരവിമാനത്താവളങ്ങള്‍. ഷിര്‍ദ്ദിയില്‍ ഒരു വിമാനത്താവളം പണിയുന്നതിനുള്ള ജോലികള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ വിമാനമാര്‍ഗ്ഗം യാത്രചെയ്യേണ്ടവര്‍ക്ക് കൂടുതല്‍ സൗകര്യമാകും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
02 Feb,Thu
Return On
03 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
02 Feb,Thu
Check Out
03 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
02 Feb,Thu
Return On
03 Feb,Fri