ബാംഗ്ലൂരില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമുണ്ട് വിശ്വാസികള്‍ പാതാളഗംഗ എന്നുവിളിക്കുന്ന ഈ അന്തര്‍ജലധാരയിലേക്ക്. രണ്ട് വലിയ പാറകള്‍ക്കിടയില്‍ നിന്നുമാണ് ഉദ്ഭവിക്കുന്നത്. പുണ്യനദിയായ ഗംഗയുടെ ഭൂമിക്കടിയിലുള്ള ഭാഗമെന്ന അര്‍ത്ഥത്തിലാണ് ഇതിനെ പാതാളഗംഗ എന്ന് വിളിക്കുന്നത്. പാതാളഗംഗയിലെ വെളളത്തിലെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്. കോലാറിലെ അന്തര്‍ഗംഗയുമായി പാതാളഗംഗെ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതായാണ് ഭക്തരുടെ വിശ്വാസം.



Click it and Unblock the Notifications