ശിവാനസമുദ്രദം ദ്വീപിന്റെ അവസാനതീരത്ത് കാവേരിയുടെ രണ്ടു കൈവഴികളും ഇരുനൂറടി താഴേക്കു വീണു ഒന്നിച്ചുചേര്‍ന്നാണ് ഈ രണ്ടുവെള്ളച്ചാട്ടങ്ങളും ഉണ്ടാകുന്നത്. ശിവാനസമുദ്രത്തിലെത്തുന്ന യാത്രികര്‍ ഒരു കാരണവശാലും നഷ്ടപ്പെടുത്തരുതാത്ത കാഴ്ചയാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. 200 അടി മുകളില്‍ നിന്നും രണ്ട് വശങ്ങളിലേക്കായാണ് ഇരുകൈവഴികളും പതിക്കുന്നത്.
പടിഞ്ഞാറുള്ള നദിയെ ഗഗനചുക്കി എന്നും കിഴക്ക് പല പിരിവുകളുള്ള ഭാഗത്തെ ഭരചുക്കി എന്നും എന്നും വിളിക്കുന്നു. ഗഗനചുക്കിയെക്കാള്‍ അല്‍പം കൂടി വിസ്താരമേറിയാണ് ഭരചുക്കി വെള്ളച്ചാട്ടം. മലമുകളിലൂടെ ട്രക്കിംഗ് ആവാമെങ്കിലും വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കുന്നത് അഭികാമ്യമല്ല. വെള്ളച്ചാട്ടങ്ങള്‍ അതിന്റെ തീവ്രതയോടെ ആസ്വദിക്കാന്‍ മഴക്കാലമാണ് അനുയോജ്യമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയാണ് ഇവിടെ ആള്‍ത്തിരക്കേറുക.



Click it and Unblock the Notifications