ശിവ്ഗിരിയാത്രയില് തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും 5500 അടി ഉയരമുള്ള ഈ മലയില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. മുകളിലെത്തിയാല്‍ താഴെ ലേക് വില്ലെ ഡാം, ബാബ ബുദന്‍ഗിരി ഹില്‍സ്, ഭദ്ര ലേക്ക് തുടങ്ങി മനോഹരമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. ട്രക്കിങ് പ്രിയര്‍ക്കും പാറകയറ്റത്തില്‍ താല്പര്യമുള്ളവര്ക്കും പറ്റിയ സ്ഥലമാണിത്. ട്രക്കിങ്ങിനിടെ കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള നടത്തവും തരപ്പെടും. ട്രക്കിങ്ങുകാര്ക്ക് വഴി നിര്‍ദ്ദേശം നല്കുന്ന അടയാളങ്ങളെല്ലാമുണ്ട് ഇവിടെ. എന്നാലും ഒരു ഗൈഡിനെക്കൂടി കൂടെക്കൂട്ടുന്നതായിരിക്കും നല്ലതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.