ദാദ്രയിലെ ദ്വീപ് ഉദ്യാനം എന്നും അറിയപ്പെടുന്ന ദാദ്ര പാര്‍ക് സില്‍വാസ്സയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ദാദ്ര& നാഗര്‍ ഹാവേലി കേന്ദ്രഭരണ പ്രദേശത്തിന്റെ തുടക്കത്തില്‍ സ്ഥിതി ചെയ്യുന്ന ഹരിത ഉദ്യാനമാണ്.
മനോഹരമായ ഒരു തടാകം ഇവിടയുണ്ട്. ജാപ്പനീസ് ശൈലിയിലുള്ള തടിപാലങ്ങള്‍, പെഡല്‍ ബോട്ട് തുടങ്ങിയവയും ഇവിടെയുണ്ട്. നൂറിലേറെ മരങ്ങള്‍ക്ക് നടുവിലായി പുല്ല് മേഞ്ഞ കുടിലുകളും ജോഗ്ഗിങ് ട്രാക്കുകളും ഉണ്ട്. എട്ട് ഹെക്‌ടര്‍ സ്ഥലത്തായാണിത് വ്യാപിച്ചു കിടക്കുന്നത്. സന്ദര്‍ശകര്‍ക്ക് സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങള്‍ നല്‍കുന്ന നിരവധി ഭക്ഷണശാലകളും ഇവിടെയുണ്ട്.
ഇവിടെയെത്തുന്നവര്‍ക്ക് ഈ ഉദ്യാനം വളരെ പരിചിതമായി തോന്നാറുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുണ്ടിവിടം എന്നതാണ് അതിന് കാരണം. നിരവധി ചിത്രങ്ങളിലെ പാട്ട് രംഗങ്ങള്‍ചിത്രീകരിച്ചിട്ടുള്ള സ്ഥലമാണിത്.
ഉദ്യാനത്തിന്റെ ഭംഗി ആസ്വിദിച്ചു കൊണ്ട് സന്ദര്‍ശകര്‍ക്ക് തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്. വര്‍ഷം തോറും നാല് ലക്ഷം പേരെങ്കിലും ഈ പാര്‍ക്ക് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. പാര്‍ക്കിലേക്ക് പ്രവേശിക്കുന്നതിന് ടിക്കറ്റ് എടുക്കണം.



Click it and Unblock the Notifications