നഗരത്തിന്റെ പേരായ സില്‍വാസ്സയിലെ സില്‍വ എന്ന പോര്‍ച്ച് ഗീസ് വാക്കിന്റെ അര്‍ത്ഥം യഥാര്‍ത്ഥമാക്കുന്ന മനോഹരമായ സ്ഥലമാണ് ലുഹാരി. സില്‍വാസ്സയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ഈ മനോഹരസ്ഥലം.
തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും ഒരാശ്വാസം ആഗ്രഹിക്കുന്നവര്‍ക്ക് പ്രകൃതിയുടെ മടിത്തട്ടില്‍ വിശ്രമിക്കാന്‍ ലുഹാരി അവസരം നല്‍കും. വനത്തിന് സമീപത്തായി സന്ദര്‍ശകര്‍ക്ക് താമസിക്കാനായി ലുഹാരിയില്‍ നിരവധി റിസോര്‍ട്ടുകളുണ്ട്. ട്രക്കിങ് പോലെ വിവിധ സാഹസികവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം വിനോദ സഞ്ചാരവകുപ്പ് ഒരുക്കിയിട്ടുണ്ട്. സില്‍വാസ്സയ്‌ക്ക് സമീപത്തുള്ള വന്യജീവി സങ്കേതത്തിലും വന പ്രദേശങ്ങളിലും തങ്ങാനുള്ള സൗകര്യവുമുണ്ട്.



Click it and Unblock the Notifications