ദാമിനി ഗംഗ നദിയ്‌ക്ക് താഴെ 40 കിലോമീറ്റര്‍ ദൂരത്തായാണ് മധുബന്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഗുജറാത്ത് സര്‍ക്കാരും ദാദ്ര& നാഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശവും ചേര്‍ന്ന് നിര്‍മ്മിച്ചതാണീ അണകെട്ട്. അണകെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് സില്‍വാസ്സയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ദുധാനിയ്‌ക്ക് സമീപത്തായി നിരവധി നദീതടങ്ങള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.
ജലവിനോദങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരു പോലെ ഇഷ്‌ടമുള്ള സ്ഥലമാണിത്. സ്‌പീഡ് ബോട്ട്, വാട്ടര്‍ സ്‌കൂട്ടര്‍, ജല ബൈക്കുകള്‍, കനോയി, കയാക്ക്, യാത്ര ബോട്ട് എന്നിവയിലേതും സന്ദര്‍ശകര്‍ക്ക് തിരഞ്ഞെടുക്കാം. ദൂധനിയിലെയും കൗച്ചയിലെയും വാട്ടര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പില്‍ നിന്നും ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാം. ചുറ്റുവട്ടത്തുള്ള വനങ്ങളുടെ മനോഹര ദൃശ്യവും ഈ പ്രദേശത്തെത്തിയാല്‍ കാണാം.
അണക്കെട്ടിന് സമീപത്തുള്ള ആഢംബര കൂടാരത്തില്‍ താമസിക്കാനും ഭക്ഷണം പാചകം ചെയ്യാനുമുള്ള സൗകര്യമുണ്ട്. ജലവിനോദങ്ങള്‍ക്ക് ശേഷം തുറന്ന സ്ഥലത്തിരുന്ന് സ്വാദുള്ള നാടന്‍ വിഭവങ്ങളും ആസ്വദിക്കാന്‍ കഴിയും. അണക്കെട്ടിന് സമീപത്തായി നിരവധി പിക്‌നിക് സ്ഥലങ്ങളുണ്ട്.



Click it and Unblock the Notifications