നിലവില്‍ ദാദ്ര& നാഗര്‍ ഹവേലിയുടെ തലസ്ഥാനമായ സില്‍വാസ്സയില്‍ താമസ്സമാക്കിയ പോര്‍ച്ച് ഗീസുകാര്‍ അവരുടെ തനത് ശൈലിയില്‍ നിരവധി പള്ളികള്‍ സ്ഥാപിച്ചിരുന്നു. അതലൊന്നാണ് ചര്‍ച്ച് ഓഫ് അവര്‍ ലേഡി ഓഫ് പയറ്റി എന്നറിയപ്പെടുന്ന റോമന്‍ കാത്തോലിക്ക പള്ളി. ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രശസ്‌തമായ ട്രൈബല്‍ മ്യൂസിയത്തിന്റെ മുമ്പിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1886-1889 കാലയളവില്‍ പണികഴിപ്പിച്ച പള്ളി 1889 ഒക്‌ടോബര്‍ 27 നാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. സില്‍വാസ്സയിലെ അതിപുരാതന പള്ളികളിലൊന്നാണിത്. കലാപരമായി രൂപകല്‍പന ചെയ്‌തിട്ടുള്ള അന്തര്‍ഭാഗത്തിന് ചേരും വിധമാണ് പള്ളിയുടെ പുറമേയുള്ള ഘടനയും കമാനങ്ങളും.
നിര്‍ഭാഗ്യവശാല്‍ 1912 ലെ മഴക്കാലത്തുണ്ടായ ഭൂമി കുലുക്കത്തില്‍ പള്ളിക്ക് നാശനഷ്‌ടങ്ങള്‍ ഉണ്ടായി. പുതുക്കി പണിയുന്നതിനായി അടച്ച പള്ളി വീണ്ടും തുറക്കുന്നത് 1924 ജൂണിലാണ്. സൊസൈറ്റി ഓഫ് പില ആണ് നിലവില്‍ പള്ളിയുടെ കാര്യങ്ങള്‍ നോക്കുന്നത്. ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നു സ്ഥലങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications