സില്‍വാസ്സയുടെ പ്രാന്തപ്രദേശത്തായി ഖാന്‍വേലി-സില്‍വാസ്സ റോഡിലായി ദപാഡയിലാണ് സാത്മാലിയ ഡീര്‍പാര്‍ക് സ്ഥിതി ചെയ്യുന്നത്. കറുത്ത മാന്‍, ചിന്‍കാര, പുള്ളിമാന്‍, സംബാര്‍, നീല്‍ഗൈ, കലമാന്‍ തുടങ്ങി വിവിധ ഇനം മാനുകള്‍ ഇവിടെയുണ്ട്. സാത്മലിയ എന്ന വാക്കിനര്‍ത്ഥം ഏഴ് സമതലങ്ങള്‍ എന്നാണ്.
300 ഹെക്‌ടര്‍ സ്ഥലത്തായാണ് പാര്‍ക് വ്യാപിച്ച് കിടക്കുന്നത്. പാര്‍ക്കിലെ ഓരോ കാര്യങ്ങളും കണ്ടറിയുകതന്നെ വേണം. നിരീക്ഷണ ഗോപുരം,തടാകം തുടങ്ങി നിരവധി സവിശേഷതകള്‍ പാര്‍ക്കിലുണ്ട്. ഫോട്ടോഗ്രാഫിക്കും അനുയോജ്യമായ സ്ഥലമാണിത്.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കുറഞ്ഞ ചെലവില്‍ ജീപ്പിലും ക്വാളിസിലും സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് ചുറ്റികാണാന്‍ സൗകര്യമുണ്ട്.



Click it and Unblock the Notifications