ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രത്തിനുള്ളിലെ 22 വിശുദ്ധ തീര്ത്ഥങ്ങളിലൊന്നാണ് ബ്രഹ്മതീര്‍ത്ഥം. ഇവിടെയാണ് ബ്രഹ്മാവ് ശിവനെ ധ്യാനിച്ചിരുന്നതെന്നാണ് വിശ്വാസം. ഒരു വിശുദ്ധമായ കുളത്തിനടുത്താണ് ഈ തീര്‍ത്ഥം. പാപങ്ങളില്‍ നിന്ന് മോചനത്തിനായി വിശ്വാസികള്‍ ഇവിടെ കുളിക്കുന്നു. ഈ കുളത്തില്‍ കുളിച്ചാല്‍ ശരീരം മാത്രമല്ല, മനസും ശുദ്ധീകരിക്കപ്പെടുമെന്നാണ് വിശ്വാസം. വര്‍ഷം തോറും ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ വന്ന് തീര്‍ത്ഥത്തില്‍ കുളിച്ച് മടങ്ങുന്നു. ക്ഷേത്രഭരവാഹികള് ഇവിടെയെത്തുന്ന ഭക്തരുടെ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്.