Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുവേങ്കാട്

തിരുവേങ്കാട്: നവഗ്രഹ ബുദ്ധ ക്ഷേത്രം

6

ദക്ഷിണേന്ത്യയിലെ ഒമ്പത് നവഗ്രഹ അമ്പലങ്ങളില്‍ ഒന്നാണ്  തിരുവേങ്കാട് ക്ഷേത്രം. നാഗപട്ടണം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിര്‍കാളി പൂംപുഹാര്‍ റോഡില്‍ നിന്ന് പത്ത് കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ദ്രന്‍െറ വാഹനമായ ഐരാവതം എന്ന വെളുത്ത ആന ഇവിടെ ധ്യാനമിരുന്നതില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നാണ് ഐതിഹ്യം.

കാശിക്കു സമാനമായി കരുതുന്ന ആറുപുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. ആരാധനാ മൂര്‍ത്തിയും വേദവൃക്ഷവും പുണ്യതീര്‍ഥവും ഉള്ള ഇവിടം ഇതില്‍ മൂന്നാമത്തെ കേന്ദ്രമായാണ് പരിഗണിക്കപ്പെടുന്നത്.  നവഗ്രഹങ്ങളില്‍ ഒന്നായ ബുധനാണ് ഇവിടത്തെ ഒരു ആരാധനാ മൂര്‍ത്തി. 51 ശക്തിപീഠങ്ങളില്‍ ഒന്നുകൂടിയായ ഇവിടം ശിവന്‍െറ 64 മൂര്‍ത്തിരൂപങ്ങളില്‍ ഒന്നായ അഗോരൂമൂര്‍ത്തിയാണ് ഉള്ളത്. ശിവന്‍ ആറു വ്യത്യസ്ത തരം താണഡവ നൃത്തങ്ങളാടിയെന്നും കരുതുന്ന ഇവിടം ആദി ചിദംബരം എന്ന പേരിലും അറിയപ്പെടാറുണ്ട്.

ഐതിഹ്യവും വിശ്വാസവും

മുരുതുവാന്‍  എന്ന രാക്ഷസന്‍  ബ്രഹ്മാവില്‍ നിന്നും വരം നേടിയ ശേഷം ദേവന്മാരെ ഉപദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തു. രാക്ഷസന്‍െറ ശല്യത്തില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്  തന്നോട് പ്രാര്‍ഥിച്ച  ദേവന്‍മാരോട് തിരുവേങ്കാട് പോകാനും വേഷപ്രച്ഛന്നരായി താമസിക്കാനുമായിരുന്നു ശിവന്‍െറ നിര്‍ദേശം. തുടര്‍ന്ന് ശിവന്‍ തന്‍െറ വാഹനമായ നന്ദി എന്ന കാളയെ രാക്ഷസനെ നേരിടാനായി അയച്ചു.

നന്ദി രാക്ഷസനെ കീഴ്പ്പെടുത്തിയ ശേഷം കടലില്‍ എറിഞ്ഞു. എന്നാല്‍ കടലില്‍ വീണ രാക്ഷസന്‍ കഠിന തപസിലൂടെ ശിവനില്‍ നിന്ന് ശൂലം കൈവശപ്പെടുത്തി. ശൂലം കൂടി ലഭിച്ചതോടെ ശക്തനായ രാക്ഷസന്‍  വര്‍ധിത വീര്യത്തോടെ സാധാരണക്കാര്‍ക്ക് നേരെയും  അക്രമം അഴിച്ചുവിട്ടു. ഇതോടെ ദേവന്‍മാര്‍ വീണ്ടും ശിവന്‍െറയടുത്ത് സഹായം ചോദിച്ചുവന്നു.  

നന്ദിയെ വീണ്ടും രാക്ഷസനെ നേരിടാന്‍ അയച്ചുവെങ്കിലും ശിവന്‍ നല്‍കിയ ശൂലം കൈവശമുള്ളതിനാല്‍ നന്ദി പരാജിതനായി മടങ്ങി. അന്ന് രാക്ഷസന്‍ ഏല്‍പ്പിച്ചതെന്ന് വിശ്വസിക്കുന്ന മുറിവ് ഇവിടത്തെ നന്ദി വിഗ്രഹത്തില്‍ ഉണ്ട്. നന്ദിയുടെ മുറിവ് കണ്ട് കോപംപൂണ്ട ശിവന്‍ തന്‍െറ മൂന്നാം കണ്ണ് തുറന്ന് രാക്ഷസനെ കൊലപ്പെടുത്തിയെന്നതാണ് വിശ്വാസം.   

ശിവന്‍െറ കോപഭാവം അഗോരമൂര്‍ത്തിയുടെ രൂപത്തിലുള്ള വിഗ്രഹത്തില്‍ തെളിഞ്ഞുകാണാം.  അതുകൊണ്ട് തന്നെ ഇവിടെ ശിവന്‍െറ അഗോരമൂര്‍ത്തി രൂപം ആരാധിക്കുന്നവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാകില്ലെന്നാണ്‌ വിശ്വാസം.

നവഗ്രഹ ക്ഷേത്രങ്ങളില്‍ ബാക്കിയുള്ള തിരുനല്ലാര്‍ (ശനി ദേവന്‍),കാഞ്ചനൂര്‍ (ശുക്ര ദേവന്‍), സൂര്യനാര്‍ കോവില്‍ (സൂര്യ ദേവന്‍), തിരുനാഗേശ്വരം (രാഹു ദേവന്‍), തിങ്കളൂര്‍ (ചന്ദ്ര ദേവന്‍), കീഴ് പെരുമ്പള്ളം (കേതു) എന്നിവ ഇവിടെ നിന്ന് എളുപ്പം എത്തിചേരാവുന്ന ദൂരത്തിലാണ്.

ഇളം ചൂടുള്ള കാലാവസ്ഥയാണ് പൊതുവെ ഇവിടെ. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ നല്ല സമയം. തഞ്ചാവൂര്‍, ട്രിച്ചി, മധുര, ചെന്നൈ, കന്യാകുമാരി,തിരുവനന്തപുരം നഗരങ്ങളില്‍ നിന്ന് എളുപ്പത്തില്‍ വായു,റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം.

തിരുവേങ്കാട് പ്രശസ്തമാക്കുന്നത്

തിരുവേങ്കാട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുവേങ്കാട്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തിരുവേങ്കാട്

 • റോഡ് മാര്‍ഗം
  തിരുവേങ്കാട് ,തഞ്ചാവൂര്‍ റൂട്ടില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ നിരവധി ബസുകള്‍ ഓടുന്നുണ്ട്. തിരുച്ചിറപ്പള്ളിയിലേക്കും മധുരയിലേക്കും ഇവിടെ നിന്ന് പതിവായി ബസുകള്‍ ലഭിക്കും. തിരുവനന്തപുരം,കന്യാകുമാരി ,ബാംഗ്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യബസുകളും ധാരാളമായി ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തഞ്ചാവൂരില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയാണ് തിരുച്ചിറപ്പള്ളി റെയില്‍വേ ജംഗ്ഷന്‍. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകള്‍ ഇവിടെ നിന്ന് ലഭിക്കും. ചെന്നൈയിലേക്കും മധുരയിലേക്കും ഇവിടെ നിന്ന് പതിവ് സര്‍വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തഞ്ചാവൂര്‍ ജില്ലയുടെ തെക്കുഭാഗത്തായുള്ള നാഗപട്ടണം ജില്ലയിലാണ് തിരുവേങ്കാട് സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. 58 കിലോമീറ്ററാണ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് തിരുവേങ്കാടിനുള്ളത്. ഇവിടെ നിന്ന് ചെന്നൈ, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ നിലവിലുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 May,Sat
Return On
29 May,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 May,Sat
Check Out
29 May,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 May,Sat
Return On
29 May,Sun