സിര്‍സിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു പ്രധാന ആകര്‍ഷണമാണ് സഹസ്രലിംഗ. ആയിരം ശിവലിംഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. വനമധ്യത്തിലെ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ നിമജ്ജനം ചെയ്തിരിക്കുന്ന സ്ഥലമാണ് സഹസ്രലിംഗ. സിര്‍സിയില്‍ നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാല്‍മല നദിക്കരയിലെ സഹസ്രലിംഗയിലെത്താം. മഹാശിവരാത്രി പോലുള്ള ആഘോഷവേളകളില്‍ മാത്രമാണ് ഇവിടെ വലിയ തോതില്‍ ഭക്തജനത്തിരക്കുണ്ടാകുക. ഉത്സവക്കാലത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്. ശൈവഭക്തര്‍ വര്‍ഷത്തിലെ എല്ലാക്കാലത്തും ഇവിടെ ആരാധനക്കായി എത്തുന്നു. ശിവവാഹനമായ നന്ദികേശന്റെ പ്രതിമകളും ഇവിടെ കാണാം. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വേണ്ടിയല്ലാതെ ഇത്രയും ശിവലിംഗങ്ങള്‍ ഒന്നിച്ചുകാണാനായി ഇവിടെയെത്തുന്നവരുടെ എണ്ണവും കുറവല്ല.



Click it and Unblock the Notifications