Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിര്‍സി » ആകര്‍ഷണങ്ങള് » മരികാംബ ക്ഷേത്രം

മരികാംബ ക്ഷേത്രം, സിര്‍സി

11

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച മരികാംബ ക്ഷേത്രമാണ് സിര്‍സിയിലെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. മരത്തടിയില്‍ നിര്‍മിച്ച ഏഴടി ഉയരമുള്ള വിഗ്രഹമാണ് ഇവിടത്തേത്. ഉത്തര - ദക്ഷിണ കന്നഡ പ്രദേശങ്ങളില്‍ ആരാധിക്കപ്പെടുന്ന ശ്രീ മരികാംബയുടെ വിഗ്രഹം ഈ ക്ഷേത്രത്തിന് സമീപത്തെ ഒരു തീര്‍ത്ഥത്തില്‍ നിന്നും ലഭിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. 1611 ല്‍ സോണ്ടയിലെ രാജാവായിരുന്ന സദാശിവ റാവു രണ്ടാമനാണ് ഈ വിഗ്രഹം ക്ഷേത്രം നിര്‍മിച്ച് പ്രതിഷ്ഠിക്കാന്‍ കല്‍പ്പന നല്‍കിയത്. കര്‍ണാടകയിലെ മരികാംബ ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ വിഗ്രഹമാണ് ഇവിടത്തേത് എന്ന് കരുതപ്പെടുന്നു.

പ്രധാന വിഗ്രഹത്തിന് പുറമേ, കര്‍ണാടകയിലെ തനത് കാവി ചിത്രകലയില്‍ തീര്‍ത്ത രൂപങ്ങളും മരികാംബ ക്ഷേത്രത്തില്‍ ധാരാളമായി കാണാം. നാനാജാതി സമുദായത്തില്‍ നിന്നുമായി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാനെത്തുന്ന മരികാംബ ജാത്രയാണ് ഇവിടത്തെ പ്രധാന ഉത്സവം. പ്രകൃതി ദുരന്തങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍നിന്നും നാടിനെ രക്ഷിക്കുന്ന ദേവതയാണ് ശ്രീ മരികാംബ ദേവിയെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. 2500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ നിബിഢവനത്തിന്റെയും വെള്ളച്ചാട്ടങ്ങളുടെയും മനം മയക്കുന്ന കാഴ്ചകള്‍ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue