തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കാശി വിശ്വനാഥസ്വാമി ക്ഷേത്രം. സൗത്ത് മധുരൈ രാജാവായിരുന്ന ഹരികേസരി പരക്കിരാമ പാണ്ഡ്യന്‍ കാശിയില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവന്ന് സ്ഥാപിച്ചത് ഇവിടെയാണ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. പതിനഞ്ചും പതിനെട്ടും നൂറ്റാണ്ടുകളില്‍ പാണ്ഡ്യ രാജാവും, തിരുമല നായ്ക്കര്‍ രാജാവും ഈ ക്ഷേത്രം വിപുലപ്പെടുത്തുകയും കാശി വിശ്വനാഥ സ്വാമി ക്ഷേത്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അതിന് ശേഷം പല തവണ ക്ഷേത്രം പുനര്‍നിര്‍മ്മിക്കപ്പെടുകയും, പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം ആനൈയപ്പ ജ്ഞാനിയാണ് ഇത് പുനര്‍നിര്‍മ്മിച്ചത്. നായ്ക്കരും ക്ഷത്രം പരിഷ്കരിച്ചു. 1659 ല്‍ മുത്തുവീരപ്പനായ്ക്കര്‍ ഇവിടെ ഉത്സവ സമയത്ത് ഉപയോഗിക്കാനായി ഒരു രഥവും നിര്‍മ്മിച്ചുനല്കി.



Click it and Unblock the Notifications