Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോഹ്ന » കാലാവസ്ഥ

സോഹ്ന കാലാവസ്ഥ

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയും ആഗസ്റ്റ്‌ മുതല്‍ നവംബര്‍ വരെയുമുള്ള കാലയളവാണ്‌ സോഹ്ന സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ സോഹ്നയിലെ വേനല്‍ക്കാലം. ഈ മാസങ്ങള്‍ ചൂടേറിയതായിരിക്കും പകല്‍ സമയത്തെ താപനില 38 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ എത്താറുണ്ട്‌. മെയ്‌ മാസത്തിലാണ്‌ ഏറ്റവും ചൂട്‌ അനുഭവപ്പെടുക.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയാണ്‌ സോഹ്നയിലെ മഴക്കാലം. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌ ജൂലൈ ,ആഗസ്റ്റ്‌ മാസങ്ങളിലാണ്‌. വേനലിലെ ചൂടില്‍ നിന്നും ആശ്വാസം ലഭിക്കുമെങ്കിലും ഈ സമയത്ത്‌ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്ര ബുദ്ധിമുട്ടുള്ളതായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത്‌ ഡിസംബറിലാണ്‌.