Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സോഹ്ന

സോഹ്ന - പ്രകൃതിയുടെ മനോഹാരിത

3

ഹരിയാനയിലെ ഗുര്‍ഗാവ്‌ ജില്ലയിലെ മുന്‍സിപ്പല്‍ സമതിയും പട്ടണവുമാണ്‌ സോഹ്ന. വാരാന്ത്യങ്ങളില്‍ സന്ദര്‍ശനത്തിനെത്താവുന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ ഈ ചെറുപട്ടണം. ഗുര്‍ഗാവില്‍ നിന്നും അല്‍വാറിലേക്കുള്ള ഹൈവേയില്‍ നഗരത്തില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയായാണ്‌ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്‌.

സോഹ്നയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ആരവല്ലി മലനിരകളുടെ താഴ്‌വാരത്തിലാണ്‌ സോഹ്ന സ്ഥിതി ചെയ്യുന്നത്‌. പുരാതന ശിവക്ഷേത്രത്താലും ചൂട്‌ നീരുറവകളാലും ഈ സ്ഥലം പ്രശസ്‌തമാണ്‌. എല്ലാ വര്‍ഷവും നവംബറില്‍ ഗംഗസ്‌നാന്‍ എന്നൊരു മേള ഇവിടെ സംഘടിപ്പിക്കാറുണ്ട്‌. തീജ്‌ ഉത്സവം ആഘോഷിക്കുന്നതിനായി ജൂലൈ, ആഗസ്‌റ്റ്‌ മാസങ്ങളില്‍ നടത്തുന്ന മേളയാണ്‌ മറ്റൊന്ന്‌. മലനിരകള്‍ക്ക്‌ മുകളില്‍ വിനോദ സഞ്ചാര വകുപ്പിന്റെ മേല്‍ നോട്ടത്തിലുള്ള ഗ്രാന്‍ഡ്‌ പാര്‍ക്കാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. താമസ സൗകര്യങ്ങളും ഭക്ഷണശാലകളും ഇവിടെ ഉണ്ട്‌.

പ്രകൃതി മനോഹരമായ ദംദം തടാകമാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്‌. ഫെബ്രുവരി മാസത്തില്‍ നടക്കുന്ന വിന്റേജ്‌ കാര്‍ റാലിയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌.

സോഹ്ന പ്രശസ്തമാക്കുന്നത്

സോഹ്ന കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സോഹ്ന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സോഹ്ന

  • റോഡ് മാര്‍ഗം
    ഡല്‍ഹി, ഗുര്‍ഗാവ്‌, പട്വാള്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. സര്‍ക്കാര്‍ ബസുകളാണ്‌ ചെലവ്‌ കുറഞ്ഞതും യാത്രയ്‌ക്ക്‌ എളുപ്പമുള്ളതും. ദീര്‍ഘ ദൂര സര്‍വീസുകള്‍ വഴി സമീപ സംസ്ഥാനങ്ങളായ ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌ എന്നിവയുമായും സോഹ്നയെ ബന്ധിപ്പിക്കുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സോഹ്നയില്‍ റെയില്‍വെ സ്റ്റേഷനില്ല. 29 കിലോമീറ്റര്‍ അകലെയുള്ള ഗുര്‍ഗാവ്‌ റെയില്‍വെസ്റ്റേഷനാണ്‌ അടുത്തള്ള റെയില്‍വെ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    43 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ സമീപത്തായുള്ള വിമാനത്താവളം. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന വിമാനത്താവളമാണിത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue