കശ്മീര്‍ താഴ്വരയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ ഒന്നായ ഹരാമുഖ പര്‍വതത്തിന്‍െറ താഴ്ഭാഗത്ത് സമുദ്ര നിരപ്പില്‍ നിന്ന് 3750 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഹര്‍മുഖ് ഗംഗ എന്നും അറിയപ്പെടുന്ന 2.5 കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ഈ തടാകമാണ് ഝലം നദിയുടെ പ്രധാന ജല സ്രോതസ്. ഗ്ളേസിയറുകളില്‍ നിന്നും ജലധാരകളില്‍ നിന്നും പുറംതള്ളുന്ന ജലമാണ് തടാകത്തില്‍ എത്തുന്നത്. ഇവിടെ നിന്ന് സമീപത്തെ നുന്ദാകോല്‍ തടാകത്തില്‍ എത്തുന്ന ജലം പിന്നീട് സിന്ദ് നദിയില്‍ ചെന്നെത്തുന്നു. ട്രൗട്ട് മല്‍സ്യങ്ങള്‍ ധാരാളമുള്ള ഇവിടെയും സഞ്ചാരികള്‍ക്ക് ഫിഷിംഗിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ആഗസ്റ്റ് മൂന്നാം വാരം നടക്കുന്ന ഉല്‍സവമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കശ്മീരി ഹിന്ദുക്കള്‍ സംഘടിപ്പിക്കുന്ന മേള കാണാന്‍ നിരവധി സഞ്ചാരികളാണ് എത്താറ്.



Click it and Unblock the Notifications