Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോണ്ട » കാലാവസ്ഥ

സോണ്ട കാലാവസ്ഥ

ശീതകാലമാണ് സോണ്ട സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 38 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയത്ത് ചൂട് ഉയരുന്നു. രാത്രിയില്‍ ഇത് 30 ഡിഗ്രി സെല്‍ഷ്യസ് ആയരിക്കും. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് സോണ്ട യാത്ര അഭികാമ്യമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്തും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്താണ് സോണ്ട യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. ഇരുപതിനും മുപ്പതിനും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ ശരാശരി താപനില. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.