Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോനിപത് » ആകര്‍ഷണങ്ങള് » ഖ്വാജ കിസര്‍ ശവകുടീരം

ഖ്വാജ കിസര്‍ ശവകുടീരം, സോനിപത്

9

ഇബ്രാഹിം ലോധിയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു സൂഫിയായിരുന്നു ഖാജാ കിസര്‍. ഇദ്ദേഹത്തിന്‍റെ ഭൗതിക ശേഷിപ്പുകള്‍ സൂക്ഷിക്കാനായി 1522-1524 കാലഘട്ടത്തിലാണ് ഈ സ്മാരകം പണിയുന്നത്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരമനുസരിച്ച് ഖ്വാജാ കിസര്‍, ധാര്യ കാന്‍ സര്‍വാനിയുടെ മകനായിരുന്നു.

ചെങ്കല്ലും, കന്‍കാര്‍ കട്ടകളും ഉപയോഗിച്ച് നിര്‍മ്മിച്ച അപൂര്‍വ്വം സ്മാരകങ്ങളിലൊന്നാണിത്. ചരിഞ്ഞ പ്രദേശത്ത് പണിതിരിക്കുന്ന ഇതിന് ഉറപ്പ് നല്കാനായി മൂലകളില്‍ ചതുരാകൃതിയിലുള്ള തൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.

രണ്ട് കമാനങ്ങളുള്ള പ്രവേശന കവാടത്തിലേക്ക് ഏതാനും പടിക്കെട്ടുകള്‍ കയറിയെത്താം. ഉള്‍ഭാഗം താമര മുദ്രകളാല്‍ അലംകൃതമാണ്. പുഷ്പ ചിത്രണങ്ങളുള്ള, കമാനാകൃതിയിലുള്ള ഉള്‍മുറികളുമാണ് അകത്തുള്ളത്. മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളില്‍ മനോഹരമായ പുഷ്പങ്ങളുടെ ചിത്രം ആലേഖനം ചെയ്ത മേല്‍ക്കൂരയാണ് മോസ്കിന്‍റേത്.

സംസ്കരിച്ചിരിക്കുന്ന സ്ഥലം അര്‍ദ്ധവൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. തലകീഴായി നില്‍ക്കുന്ന ഒരു താമരപ്പൂവിന് മേലെ നില്‍ക്കുന്നത് പോലെയാണ് ഇതിന്‍റെ നില. നാല് ഏക്കര്‍ വ്യാപ്തിയുള്ള പച്ചപ്പ് നിറഞ്ഞ ഉദ്യാനത്തിലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇതിനെ ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.  

 

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue