മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നെങ്കോങ്ങ്. ഈ പ്രദേശത്ത് മൂന്നു ഗുഹകളാണുള്ളത്. അതില്‍ പ്രധാനപ്പെട്ടത് ടെറ്റെങ്കോള്‍ ബാള്‍വാക്കോള്‍ ഗുഹയാണ്. ഇതിന് 533 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ നീളം കൂടിയ ഗുഹയാണിത്.
ചൈബ് നലാ നദിക്കരുകിലുള്ള രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡൊബ്ബാക്കോള്‍ ചൈബ് നലാ ഗുഹ, ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോക് ബാക് ഡോബാക്കോള്‍ എന്നിവയാണ് മറ്റ് രണ്ട് ഗുഹകള്‍. ഇവ രണ്ടും ആദ്യ ഗുഹയേപ്പോലെ തന്നെ സാഹസികത ആവശ്യപ്പെടുന്നതും,അതോടൊപ്പം മനോഹരവുമാണ്.
ബാഗ്‍മാരയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് നെങ്കോങ്ങ്. ഇവിടെ അടുത്ത് താമസ സൗകര്യമുള്ളത് ബാഗ്‍മാര ടൂറിസ്റ്റ് ലോഡ്ജിലാണ്.
ബാഗ്‍മാരയില്‍ നിന്ന് ടാക്സിയില്‍ നെങ്കോങ്ങിലേക്കെത്താം. 132 കിലോമീറ്റര്‍ അകലെയുള്ള തുരയില്‍ നിന്ന് ടൂറിസ്റ്റ് ടാക്സി ബുക്ക് ചെയ്തും ഇവിടേക്കെത്താം.



Click it and Unblock the Notifications