സിംസാങ്ക് നദിക്കരയിലാണ് സിജു സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഏറ്റവും ആകര്‍ഷകമായ സ്ഥലം ഡോബാക്കോള്‍ അഥവാ വവ്വാല്‍ ഗുഹയാണ്. ഇതിനുള്ളിലെ ചുണ്ണാമ്പുകല്‍പ്പുറ്റകള്‍ വളരെ ആകര്‍ഷകമാണ്. ഇന്ത്യയിലെ വലിയ ഗുഹകളിലൊന്നായ ഇവിടെ നിരവധി നദികളുടെ സാന്നിധ്യമുണ്ട്. ചുണ്ണാമ്പുകല്ലുകളില്‍ നിന്ന് രൂപപ്പെട്ട ആകര്‍ഷകമായ രൂപങ്ങള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്.
സിംസാങ്ക് നദിക്കപ്പുറം സിജു പക്ഷി സങ്കേതമാണ്. ഇവിടെ വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം പക്ഷികളെയും, വന്യജീവികളെയും സംരക്ഷിക്കുന്നു. ശൈത്യകാലത്ത് ദേശാടനപക്ഷിയായ സെര്‍ബിയന്‍ താറാവുകളെ ഇവിടെ കാണാനാവും.
പക്ഷി സങ്കേതത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ചെങ്കുത്തായ വഴിയാണ്. ഈ വഴിയിലൂടെ കടന്ന് പോകുമ്പോള്‍ അതിശയിപ്പിക്കുന്ന രൂപങ്ങളിലുള്ള പാറകള്‍ കാണാം.
ബാഗ്‍മാരയില്‍ നിന്ന് ടാക്സിയില്‍ സിജുവിലേക്കെത്താം.



Click it and Unblock the Notifications