ശ്രാവണബലെഗോളയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ചന്ദ്രഗിരി ക്ഷേത്രം. ശ്രാവണബലെഗോളയിലെ ചന്ദ്രിഗിരി എന്ന കുന്നിന്‍പുറത്താണ് ഈ മനോഹരമായ ജൈന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആചാര്യ നേമിചന്ദ്ര സിദ്ധാര്‍ത്ഥ ചക്രവര്‍ത്തിയുടെ ശിഷ്യനായിരുന്ന ചാമുണ്ഡരായയാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ചന്ദ്രഗിരി ഹില്‍സിലെ ഇരുപത് ജൈനകേന്ദ്രങ്ങളിലൊന്നാണ് ഇത്.
ഇരുവ് ബ്രഹ്മദേവ ക്ഷേത്രം എന്നും ചന്ദ്രഗിരി ക്ഷേത്രം അറിയപ്പെടുന്നുണ്ട്. പത്താം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങള്‍ സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും. കന്നഡ ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിതങ്ങളാണ് ശിലാലിഖിതങ്ങള്‍ നല്‍കുക. ഭാരതത്തിന്റെ ശില്പവൈദഗ്ധ്യത്തിന്റെയും നിര്‍മാണ ചാതുര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ചന്ദ്രഗിരി ക്ഷേത്രം.
ഉന്നത ഗുണമേന്മയുള്ള ഗ്രാനൈറ്റിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ ഭൂപ്രകൃതി ആസ്വദിച്ചുകൊണ്ടുള്ള കുറച്ച് സമയമാണ് ചന്ദ്രഗിരി ക്ഷേത്രം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.