Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രീവില്ലിപുത്തൂര്‍

ശ്രീവില്ലിപുത്തൂര്‍ എന്ന ക്ഷേത്രനഗരം

18

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരം എന്നാണ് ശ്രീവില്ലിപുത്തൂര്‍ അറിയപ്പെടുന്നത്. വിരുദ്ധിനഗര്‍ ജില്ലയിലാണ് ഈ പ്രശസ്തമായ ക്ഷേത്രനഗരം  സ്ഥിതിചെയ്യുന്നത്. നിരവധി കാര്യങ്ങള്‍ കൊണ്ട പ്രശസ്തമാണ് ശ്രീവില്ലിപുത്തൂര്‍. പുരാതനമായ ഈ നഗരത്തിന് നിരവധി കാലത്തെ  ചരിത്രം പറയാനുണ്ട്. രാജ്യത്താകമാനം പ്രശസ്തമാണ് ശ്രീവില്ലുപുത്തൂരും ഇവിടത്തെ ക്ഷേത്രങ്ങളും.

എഴുപത്തിമൂവായിരത്തിലധികം മാത്രമാണ് ഇവിടത്ത ജനസംഖ്യ. പാലും പഞ്ചസാരയും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാല്‍ക്കോവയാണ് ശ്രീവില്ലിപുത്തൂരിലെ ഏറ്റവും രുചികരവും പ്രശസ്തവുമായ ഭക്ഷണം. ശ്രീവില്ലിപുത്തൂരേശ്വരന് സമര്‍പ്പിക്കപ്പെട്ട 11 ഗോപുരങ്ങളാണ് ശ്രീവില്ലിപുത്തൂര്‍ ഗ്രാമത്തിന്റെ അടയാളം. വടപത്രസായി എന്ന പേരിലും ഈ ദൈവം അറിയപ്പെടുന്നു. വളരെ ശക്തിയുള്ള ദേവനാണ് ഇതെന്ന് കരുതപ്പെടുന്നു.

ശ്രീവില്ലിപുത്തൂരിലെ ആകര്‍ഷണകേന്ദ്രങ്ങള്‍

പ്രശസ്തമായ പല ക്ഷേത്രങ്ങളുമടക്കം നിരവധി കാഴ്ചകള്‍ കാണാനുണ്ട് ശ്രീവില്ലുപുത്തൂരില്‍. ശ്രീ അന്താള്‍ ക്ഷേത്രമാണ് ഇവിടത്തെ ക്ഷേത്രക്കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. തമിഴിലെ പ്രശ്‌സതാരായ രണ്ട് അള്‍വാര്‍മാരായ അന്താളും പേരിത്വാറും ശ്രീവില്ലുപുത്തൂരിലാണ് ജനിച്ചത്. വടപത്രസായി ക്ഷേത്രമാണ് ഇവിടെ കണ്ടിരിക്കേണ്ട മറ്റൊരു ആകര്‍ഷണം. രംഗമണ്ണാര്‍ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പ്രളയകാലത്ത് ഈശ്വരന്‍ അരയാലിലയില്‍ കിടന്നു എന്നാണ് വിശ്വാസം. അരയാലിലയാണ് വടപത്രം എന്നറിയപ്പെടുന്നത്.

സിദ്ധപ്രഭുവിന്റെ ആസ്ഥാനമായ സതുരഗിരിയാണ് ഇവിടത്തെ മറ്റൊരു പ്രധാന കാഴ്ച. മധവാര്‍ വിളകം വൈദ്യനാഥര്‍ ക്ഷേത്ത്രില്‍ ആറടി ഉയരത്തിലുള്ള നടരാജപ്രതിമ വിശേഷപ്പെട്ടതാണ്. ചരിത്രാതീത കാലം മുതലുള്ള കഥകള്‍ പറയാനുണ്ട് ഈ ക്ഷേത്രത്തിന്. ശ്രീവില്ലിപുത്തൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം മാറിയാണ് കട്ടലഗാര്‍ കോവില്‍. കല്ലഗാര്‍ കട്ടല്ലഗാര്‍ രൂപത്തില്‍ വാഴുന്ന ക്ഷേത്രമാണിത്. ശ്രീവില്ലുപുത്തൂരില്‍ നിന്നും 9 കിലോമീറ്റര്‍ മാറി മാന്തുഗ കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

തീര്‍ത്ഥതൊട്ടി ജലധാര വര്‍ഷം മുവുവന്‍ ഒഴുകുന്ന സ്ഥലമാണ് ഇത്. താര്‍ തിരുവിഴ ഉത്സവം എന്നറിയപ്പെടുന്ന കാര്‍ ഫെസ്റ്റിവല്‍ കാണാന്‍ നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. തമിഴ് ചരിത്രവും വിശ്വാസവുമായി ബന്ധപ്പെട്ട ഈ ഉത്സവം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഇവിടെയെത്തുന്നു.

ചരിത്രത്തിലേക്ക്

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശ്രീവല്ലി രാജ്ഞിയായിരുന്നു ശ്രീവില്ലിപുത്തൂര്‍ ഭരിച്ചിരുന്നത്. വില്ലി, കാന്തന്‍ എന്നീ രണ്ടു മക്കളും ഇവര്‍ക്ക് ഉണ്ടായിരുന്നു. നായാട്ടിനിടെ കടുവയുടെ ആക്രമണത്തില്‍ കാന്തന്‍ കൊല്ലപ്പെട്ടു. വില്ലി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇത്. ഉറക്കമുണര്‍ന്ന വില്ലിക്ക് ദൈവം പ്രത്യക്ഷപ്പെട്ട് നടന്നതെല്ലാം വിവരിച്ചു. ദൈവം പ്രത്യക്ഷപ്പെട്ട് സിദ്ധി നേടി വില്ലി സ്ഥാപിച്ച ഗ്രാമമാണ് വില്ലിപുത്തൂര്‍. തമിഴില്‍ തിരുവല്ലിപുത്തൂര്‍ എന്നും പറയപ്പെടുന്നു. നിരവധി തമിഴ് സാഹിത്യകൃതികളില്‍ ശ്രീവല്ലിപുത്തൂരിനെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്.

ശ്രീവില്ലിപുത്തൂര്‍ പ്രശസ്തമാക്കുന്നത്

ശ്രീവില്ലിപുത്തൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രീവില്ലിപുത്തൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രീവില്ലിപുത്തൂര്‍

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ശ്രീവില്ലിപുത്തൂരില്‍ എളുപ്പം എത്താനാകും. ശ്രീവില്ലിപുത്തൂരില്‍ പ്രധാനപ്പെട്ട ഒരു ബസ് ഡിപ്പോ ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ശ്രീവില്ലിപുത്തൂരില്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. തമിഴ്‌നാട്ടിലെ പ്രദാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മധുരയാണ് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്. ചെന്നൈ ആണ് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat