കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം സെന്ററായ വയനാട്ടിലെ പ്രധാന കാഴ്ചകളിലൊന്നാണ് ഈ വന്യജീവി സങ്കേതം. ഇന്ത്യയിലെ തന്നെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളിലൊന്നാണിത്. കേരളത്തിലെ രണ്ടാമത്തേതും. ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തിച്ചേരുന്നത്. മാന്‍, ആന, കാട്ടുപോത്ത് എന്നുവേണ്ട ഭാഗ്യമുണ്ടെങ്കില്‍ കടുവയെ വരെ ഇവിടെ ചിലപ്പോള്‍ സഞ്ചാരികള്‍ക്ക് കാണാന്‍ സാധിച്ചു എന്നുവരും.
മനോഹരവും സ്വച്ഛവുമായ അന്തരീക്ഷം ആസ്വദിക്കാന്‍ വേണ്ടിമാത്രം ഇവിടെയെത്തുന്നവരും കുറവല്ല. തേക്കുമരമാണ് ഇവിടെ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. വയനാട്ടിലേക്കുള്ള യാത്രയില്‍ ഒരു കാരണവശാലും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ് യുനസ്‌കോ ലോക പൈതൃക കമ്മിറ്റിയുടെ പരിഗണനയിലുള്ള ഈ വന്യജീവി സങ്കേതം.



Click it and Unblock the Notifications