കര്‍ണാടകയിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. സഹ്യപര്‍വ്വത നിരകളില്‍ കേരള - കര്‍ണാടക അതിര്‍ത്തിയിലായി കക്കാബെയിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 5724 അടി ഉയരമുണ്ട്. ട്രക്കിംഗ് പ്രിയരായ സഞ്ചാരികള്‍ക്ക് ശരിക്കും വെല്ലുവിളിയുയര്‍ത്തുന്നതാണ് ഈ പര്‍വ്വതം.
കൊഡവ ഭാഷയിലെ തടിയന്റമോള്‍ എന്ന പേരിന് ഭീമന്‍ പര്‍വ്വതം എന്നാണ് അര്‍ത്ഥം. ചോലക്കാടുകളും കന്യാവനങ്ങളും നിറഞ്ഞതാണ് തടിയന്റമോള്‍ വനപ്രദേശം. തടിയന്റമോള്‍ മലയുടെ താഴ് വാരത്തിലാണ് നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള നാലക്‌നാട് കൊട്ടാരം സ്ഥിതിചെയ്യുന്നത്. തടിയന്റമോളിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് ഇത്.



Click it and Unblock the Notifications