താമെങ്‌ലോങിലെ മറ്റൊരുപ്രധാന ആകര്‍ഷണമാണ് ബണിങ് മൈതാനം അഥവ എന്‍-പിയുലോങ് താഴ് വാരം. താമെയ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബണിങില്‍ നിരവധി ഓര്‍ക്കിഡുകള്‍ വളരുന്നുണ്ട്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ജൂണില്‍ ആണ് ഓര്‍ക്കിഡുകള്‍ കൂടുതലായി കാണപ്പെടുന്നത്. കാട്ട് ലില്ലികളും ഇവിടെ വളരാറുണ്ട്.
ഗിബണ്‍, ചെന്നായ തുടങ്ങിയവയെയും ഇവിടെ സാധാരണയായി കാണാം. സവിശേഷമായ സസ്യ ജന്തുജാലങ്ങള്‍ ഉള്ള സ്ഥലമാണിത്. വസന്തകാലത്ത് ഓര്‍ക്കിഡുകളും , കാട്ട് ലില്ലികളും മറ്റി നിരവധി പൂക്കളും നിറയുന്ന ഈ താഴ് വാരം കാണാന്‍ അതി മനോഹരമാണ്.



Click it and Unblock the Notifications