Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉഖരുല്‍

ഉഖരുല്‍ - മനോഹരമായ ശിറൂയി ലില്ലികളുടെ പുഷ്പവാടി

19

മണിപ്പൂര്‍ സംസ്ഥാനത്തിലെ ഹരിതാവരണമണിഞ്ഞ വശ്യസുന്ദരമായ പട്ടണമാണ് ഉഖരുല്‍ . ജില്ലയുടെ പേരില്‍ തന്നെയാണ് ആസ്ഥാനപട്ടണവും അറിയപ്പെടുന്നത്. നഗരത്തിന്റെ പരക്കംപാച്ചിലുകളില്‍ നിന്നും വാഹനങ്ങളുണ്ടാക്കുന്ന അപശ്രുതികളില്‍ നിന്നും ദന്തഗോപുരങ്ങളില്‍ നിന്നും മുട്ടിയുരുമ്മി നില്‍ക്കുന്ന ബില്‍ഡിംങുകളില്‍ നിന്നുമൊക്കെ അകന്ന് പ്രകൃതിയുടെ ശീതളിമയും കണ്‍കുളിര്‍മ്മയും തേടുന്നവര്‍ക്ക് അനുഗ്രഹീതമായ ഇടമാണ് ഉഖരുല്‍ .

മനോഹരമായ ലില്ലിപ്പൂക്കള്‍

ഉഖരുല്‍ ജില്ലയില്‍ മാത്രം കാണാനാവുന്ന സിറോയി ലില്ലി(ശിറൂയി ലില്ലി)പൂക്കളാണ് ഈ നാടിന്റെ മുഖമുദ്ര. ഫ്രാങ്ക് കിങ്ടണ്‍ വാസ് എന്ന സസ്യനിരീക്ഷകനാണ് ആദ്യമായി ഈ പൂക്കളെ കണ്ടെത്തിയത്. ലിലിയം മക് ലിനി എന്ന തന്റെ ഭാര്യയുടെ പേരില്‍ ഈ പൂക്കളെ അദ്ദേഹം നാമകരണം ചെയ്തു. കശോങ് വന്‍ എന്ന് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ പൂക്കള്‍ ധാരാളമായ് കാണപ്പെടുന്നത് ശിറൂയി കശുംങ് എന്ന ശിറൂയി കൊടുമുടിയിലാണ്.

ഉഖരുലിനകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

ജനപ്രീതിയാര്‍ജ്ജിച്ച ഉദ്യാനങ്ങളും കൊടുമുടികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടത്തെ വിനോദസഞ്ചാരം. ഡങ്കന്‍ പാര്‍ക്കും എല്‍ ശദായി പാര്‍ക്കും സന്ദര്‍ശകരെ വല്ലാതെ ആകര്‍ഷിക്കും. ഖയാങ് വെള്ളച്ചാട്ടവും അങ്കോ ചിങ് എന്ന വനമേഖലയും ഇനിയും സഞ്ചാരികള്‍ കടന്ന് ചെന്നിട്ടില്ലാത്ത കന്യാവനങ്ങളാണ്.

ലുങര്‍ സിഹായി ഫങ്രി എന്നറിയപ്പെടുന്ന കുന്നിന്‍മുകളിലെ സമതലവും കച്ചോഫുങ് തടാകവും ഉഖരുല്‍ മേഖലയിലെ വിനോദസഞ്ചാരത്തിന് കൂടുതല്‍ മാധുര്യം നല്‍കാന്‍ പോന്നവയാണ്.

വെള്ളച്ചാട്ടങ്ങളും ഗുഹകളും ഉദ്യാനങ്ങളും ചേരുന്ന ഉഖരുലിന്റെ ഭൂപ്രകൃതി തന്നയാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരു ഹരിതപട്ടണമെന്ന പേരില്‍ ആരിയപ്പെടാന്‍ ഉഖരുലിനെ പ്രാപ്തമാക്കുന്നത്.

ഹരിതാഭമായ സസ്യവൃക്ഷങ്ങള്‍ തഴച്ച് വളര്‍ന്ന് നില്‍ക്കുന്ന ശിറുകശോങ് കൊടുമുടി, ഖയാങ് കൊടുമുടി, നില്ല തേയിലത്തോട്ടം എന്നിവ ഉഖരുലിന്റെ ഹരിത സമ്പത്താണ്. മെയ്, ജൂണ്‍ മാസങ്ങളില്‍ കശോങ് കൊടുമുടി ലില്ലിപ്പൂക്കളാല്‍ ആവരണം ചെയ്ത് നില്‍ക്കുന്ന കാഴ്ച അവിസ്മരണീയമാണ്.

പുരാവസ്തുശാസ്ത്രത്തില്‍ കമ്പമുള്ളവര്‍ക്ക് ഖങ്ഖുയി മങ്സര്‍ ഗുഹ നിത്യകൌതുകം പകരുന്ന കാഴ്ചയാണ്.

ഉഖരുല്‍ നിവാസികള്‍

പോരാട്ടത്തിലും യുദ്ധമുറകളിലും നിപുണരായ തങ്ഖുല്‍ നാഗാ വംശജരുടെ മാതൃഭൂമി എന്ന നിലയില്‍ ധന്യമായ സാംസ്ക്കാരിക പൈതൃകം ഉഖരുലിനുണ്ട്. കണ്ണുകള്‍ക്കെത്താനാവുന്ന ദൂരത്തോളം മലകളും കുന്നുകളും പച്ചപ്പുകളും നിറഞ്ഞ ഉഖരുലിലെ ഉത്സവങ്ങള്‍ നിറപ്പകിട്ടാര്‍ന്നവയാണ്.

തങ്ഖുല്‍ ഗോത്രക്കാരുടെ വസ്ത്രധാരണ രീതി വളരെ ശ്രദ്ധേയമാണ്. ‘കശാന്‍’ എന്നാണ് സ്ത്രീകളുടെ ഉടയാടകള്‍ അറിയപ്പെടുന്നത്. ഹൌറ എന്ന് വിളിക്കുന്ന ഷാളുകളാണ് പുരുഷന്മാര്‍ ധരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് തങ്ഖുല്‍ ഗോത്രത്തില്‍ പെട്ട സ്ത്രീകളും പുരുഷന്മാരും വാണിഭത്തെരുവുകളില്‍ അലഞ്ഞ്നടക്കുന്നത് സന്ദര്‍ശകര്‍ക്ക് കൌതുകമൂറുന്ന കാഴ്ചയാണ്. ജനസംഖ്യയുടെ 90 ശതമാനത്തോളം ആളുകളും സാക്ഷരരാണ് എന്ന അഭിമാനാര്‍ഹമായ നേട്ടം ഉഖരുലിനുണ്ട്. ഉത്തര പൂര്‍വ്വ സംസ്ഥാനങ്ങളില്‍ നിന്ന് പുകള്‍പെറ്റ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിയമനം ലഭിച്ച ആദ്യത്തെ ഗോത്രനിവാസിയായ പ്രൊഫസര്‍ ഹൊരം ഇവിടെ നിന്നായിരുന്നു.

ഉഖരുല്‍ പ്രശസ്തമാക്കുന്നത്

ഉഖരുല്‍ കാലാവസ്ഥ

ഉഖരുല്‍
21oC / 69oF
 • Partly cloudy
 • Wind: WNW 5 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉഖരുല്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഉഖരുല്‍

 • റോഡ് മാര്‍ഗം
  ഇംഫാലില്‍ നിന്ന് റോഡ് വഴി ഉഖരുലില്‍ എത്തുന്നതാണ് ഏറ്റവും എളുപ്പ മാര്‍ഗ്ഗം. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഉഖരുലിലേക്ക് ബസ്സ് സര്‍വ്വീസുകളുണ്ടെങ്കിലും തലസ്ഥാന നഗരിയില്‍ നിന്ന് യാത്ര തിരിക്കുന്നതാണ് ഏറെ സൌകര്യം. ജെസാമി വഴി കൊഹിമയിലേക്ക് ഉഖരുല്‍ പട്ടണത്തെ ദേശീയപാത 150 ബന്ധിപ്പിച്ചാണ് കടന്ന് പോകുന്നത്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഒരു നാരോഗേജ് റെയില്‍ പാതയല്ലാതെ, റെയില്‍വേ സ്റ്റേഷനില്ലാത്ത മലനാടാണ് മണിപ്പൂര്‍ . ഇവിടെ നിന്ന് 210 കിലോമീറ്റര്‍ അകലെ ദിമാപൂരിലാണ് സമീപസ്ഥമായ റെയില്‍വേ സ്റ്റേഷന്‍ . നാരോഗേജ് റെയില്‍വേ പാത പ്രവേശിക്കുന്ന ജിരിബാമാവട്ടെ ഉഖരുലില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണ്. ദിമാപൂരില്‍ നിന്ന് ടാക്സികളും ബസ്സുകളും അടുത്ത പട്ടണമായ ഇംഫാലിലേക്കും ഉഖരുല്‍ പട്ടണത്തിലേക്കും സുലഭമായ് ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഉഖരുല്‍ പട്ടണത്തിന് സ്വന്തമായി വിമാനത്താവളമില്ല. ഇവിടെ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഇംഫാലാണ് സമീപസ്ഥമായ വിമാനത്താവളം. ഇവിടേക്ക് റോഡ് വഴി എത്തിച്ചേരാം. ഗുവാഹട്ടി വഴി ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് സുനിശ്ചിതമായ ഫ്ലൈറ്റ് സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Aug,Sat
Return On
25 Aug,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Aug,Sat
Check Out
25 Aug,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Aug,Sat
Return On
25 Aug,Sun
 • Today
  Ukhrul
  21 OC
  69 OF
  UV Index: 4
  Partly cloudy
 • Tomorrow
  Ukhrul
  15 OC
  58 OF
  UV Index: 5
  Partly cloudy
 • Day After
  Ukhrul
  14 OC
  58 OF
  UV Index: 5
  Partly cloudy