Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സേനാപതി

സേനാപതി - പ്രകൃതിയില്‍ അഭിരമിക്കാം

10

മണിപ്പൂര്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഒന്നാണ് സേനാപതി. പ്രകൃതിസ്നേഹികളായ സന്ദര്‍ശകരെ ഒരുപാട് ആകര്‍ഷിക്കുന്ന സ്ഥലമാണ് ഇത്. സേനാപതി എന്ന പേര് തന്നെയാണ് ജില്ലാ തലസ്ഥാനത്തിനും. മറ്റെല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളെയും പോലെതന്നെ സേനാപതിയും, നഗര ചുറ്റുപാടുകളും പ്രകൃതിഭംഗി കൊണ്ട് സമൃദ്ധമാണ്. കുന്നിന്‍പുറങ്ങളും, വളഞ്ഞ്പുളഞ്ഞൊഴുകുന്ന കൊച്ചരുവികളും, നദികളും, മലയിടുക്കുകളും, ഭയങ്കരമായ പര്‍വ്വതശിഖിരങ്ങളും കൊണ്ട് അനുഗ്രഹീതമാണിവിടം. സഞ്ചാരികളുടെ കണ്ണിന് നല്ലൊരു വിരുന്നാണ് ഇവയെല്ലാം. സാഹസീകതയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍, മണിപ്പൂരിലെ സന്ദര്‍ശനവേളയില്‍ സേനാപതിയിലെ മലയിടുക്കുകളും വനാന്തരങ്ങളും നിങ്ങളെ മാടിവിളിക്കും.

സേനാപതിയിലെയും സമീപപ്രദേശങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍     മരം ഖുള്ളെന്‍, യങ്ങ് ഖുള്ളെന്‍, മാവോ, ലിയായ്, മഖെല്‍, പുരുള്‍, കൗബ്രു മൗണ്ടെന്‍, ഹൗദു കോയിദ് ബീഷു തുടങ്ങിയവയാണ് സേനാപതി നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം വിനോദ സഞ്ചാരികളാണ് എല്ലാവര്‍ഷവും ഇവിടെ എത്തിച്ചേരുന്നത്.

സേനാപതിയിലെ സസ്യജന്തു ജാലങ്ങള്‍

വൈവിധ്യങ്ങളായ സസ്യജന്തു ജാലങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് സേനാപതിയിലെ മണ്ണ്. ജില്ലയുടെ 80 ശതമാനവും വനസമ്പത്താല്‍ മൂടപ്പെട്ടിരിക്കുന്നു. അപൂര്‍വ്വങ്ങളായ സസ്യജന്തു വര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കും. കുന്നിക്കുരു, തുളസി തുടങ്ങി അനവധിയായ ഔഷധസസ്യങ്ങള്‍ വനാന്തരങ്ങളില്‍ കണ്ടു വരുന്നു. മഞ്ഞുകാലങ്ങളില്‍ വളരെയധികം ദേശാടനപക്ഷികളും ഇവിടെ എത്തിച്ചേരുന്നു.

സേനാപതിയിലെ ജനത     വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട അനവധി ജനങ്ങള്‍ സേനാപതി ജില്ലയിലും നഗരപ്രാന്തങ്ങളിലും അധിവസിക്കുന്നു. മാവോ, ടങ്ങ്ഖുല്‍, മരം, കുകി, സെമായ്, വൈഫെയ്‌, ചിരു, ചോതെ, മീടെയ്‌ എന്നിവയാണവ. ഓരോ മതക്കാരും ഒന്നിനൊന്ന് വ്യത്യസ്തരാണ്, ജീവിതരീതികളിലും, വസ്ത്രധാരണത്തിലും തുടങ്ങി ആചാരാനുഷ്ഠാനങ്ങളില്‍ വരെ അവര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ക്രിസ്തീയ മത വിശ്വാസികളാണ് കൂടുതലായിട്ടുള്ളത്. ഹിന്ദുമത ആചാരങ്ങളോട് സാമ്യതയുള്ള ചില പഴയ മതങ്ങളില്‍ വിശ്വസിക്കുന്നവരുമുണ്ട്‌ കൂടാതെ ഇസ്ലാം മതത്തിലും. എങ്കില്‍പോലും എല്ലാവരും വളരെ ശാന്തിയോടും സമാധാനത്തോടും കൂടി ഇവിടെ ജീവിച്ചുപോരുന്നു. ഐമോള്‍, എ സിനോ-റ്റിബെറ്റന്‍, മൈറ്റീ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭാഷകള്‍.

സേനാപതിയുടെ ചരിത്രം     മണിപ്പൂരിന്റെ വടക്ക് ഭാഗത്തായാണ്‌ ഇതിന്റെ സ്ഥാനം. കിഴക്ക് ഭാഗത്ത്‌ ഉഖ്റുള്‍ ജില്ലയും, പടിഞ്ഞാറ് ഭാഗത്ത്‌ ടെമെങ്ലൊങ്ങ് ജില്ലയും അതിര്‍ത്തികള്‍ പങ്കിടുന്നു. നാഗാലാന്റ് സംസ്ഥാനത്തിലെ ഫേക്ക് ജില്ലയാണ് വടക്ക് ഭാഗത്ത്‌ കിടക്കുന്നത്, തെക്ക് ഭാഗത്ത്‌ ഇംഫാല്‍ വെസ്റ്റ് ജില്ലയും. 1969 ലാണ് ഈ ജില്ല നിലവില്‍ വന്നത്, അന്നിതിന്റെ പേര് മണിപ്പൂര്‍ നോര്‍ത്ത് എന്നായിരുന്നു. സാമ്രാജ്യത്വ ഇന്ത്യയില്‍ ഏറ്റവും നീണ്ടകാലം രാജഭരണം നിലനിന്നിരുന്ന മണിപ്പൂരിന്റെ ഒരു ഭാഗമായിരുന്നു ഇത്. മണിപ്പൂരിന്റെ സംസ്കാരവും പാരമ്പര്യവും ആരംഭിക്കുന്നത് ഈ കാലഘട്ടത്തില്‍ നിന്നുമാണെന്നു വേണം വിശ്വസിക്കാന്‍.

മണിപ്പൂര്‍ രാജകുടുംബത്തിലെ സേനാപതി തികെന്ദ്രജിത് സിംഗിന്റെ പേരിലാണ് ഈ ജില്ല അറിയപ്പെടുന്നത്. ബ്രിട്ടീഷ്‌ പൊളിറ്റിക്കല്‍ ഏജന്റായിരുന്ന മേജര്‍ ജനറല്‍ സര്‍ ജെയിംസ്‌ ജോണ്‍സ്റ്റെണിനെ ഈ സ്ഥലത്ത് വെച്ചാണ് സേനാപതി തികെന്ദ്രജിത് സിംഗ് സ്വീകരിച്ചതെന്ന് കരുതപ്പെടുന്നു. പക്ഷേ ബ്രിട്ടീഷുകാര്‍, 1891 ല്‍ മണിപ്പൂര്‍ പിടിച്ചടക്കാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരെ ധീരതയോടെ പടനയിച്ച രാജകുമാരനാണ് സേനാപതി തികെന്ദ്രജിത് സിംഗ് എന്നത് ചരിത്രം. മണിപ്പൂര്‍ പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ അദ്ദെഹത്തെ തൂക്കിലേറ്റുകയാണ് പിന്നീട് ചെയ്തത്. പിന്നെ അവിടം മുതല്‍ മണിപ്പൂരില്‍ മറ്റൊരു ചരിത്രം ആരംഭിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാമ്രാജ്യത്യത്തിനു കീഴില്‍ മണിപ്പൂരിനെ ഏകീകരിച്ചു.

സേനാപതി പ്രശസ്തമാക്കുന്നത്

സേനാപതി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സേനാപതി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സേനാപതി

 • റോഡ് മാര്‍ഗം
  NH 39, മനുഷ്യശരീരത്തിലെ നാഡീ ഞരമ്പുകള്‍ പോലെ, സേനാപതിയുടെ എല്ലാ ഹൃദയ ഭാഗങ്ങളില്‍കൂടെയും വളഞ്ഞുപുളഞ്ഞു കിടക്കുന്നു. ഇംഫാല്‍, ഗുവാഹടി, ദിമാപൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളുമായും സേനാപതി ഈ റോഡ്‌ മാര്‍ഗ്ഗം ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാന തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്നും ഏകദേശം 62 കിലോമീറ്റര്‍ അകലെയാണ് സേനാപതിയുടെ നഗരഹൃദയം സ്ഥിതി ചെയ്യുന്നത്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മണിപ്പൂരിലെ മറ്റു സ്ഥലങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, സേനാപതിയില്‍ ഒറ്റ റെയില്‍വേ സ്റ്റേഷന്‍ പോലുമില്ല. ദിമാപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വന്ന് അവിടെ നിന്നും സേനാപതിയിലേക്ക് വരുന്നതായിരിക്കും ഉചിതം. സേനാപതിയില്‍ നിന്നും ഇവിടേയ്ക്ക് 145 KM ആണ് ദൂരം. ഡല്‍ഹി, കല്‍ക്കട്ട, ഗുവാഹടി, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ റെയില്‍വേ സ്റ്റേഷനുകളുമായി ദിമാപൂര്‍ ബന്ധപ്പെട്ടിരിക്കുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  NH 39 ല്‍ 69 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇംഫാല്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. കല്‍ക്കത്ത, ഡല്‍ഹി, ഗുവാഹടി, സില്‍ചാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ദിനവും വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. അതല്ലെങ്കില്‍, നാഗലാന്റിലെ ദിമാപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും നിങ്ങള്‍ക്ക് ഇവിടേയ്ക്ക് എത്തിച്ചേരാവുന്നതാണ്. 143 KM ദൂരം
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
05 Dec,Mon
Return On
06 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
05 Dec,Mon
Check Out
06 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
05 Dec,Mon
Return On
06 Dec,Tue