തവാങ് പട്ടണത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ സ്‌തൂപം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ സ്‌തൂപമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മോണ്‍പ സന്യാസിയായ ലാമ പ്രധാര്‍ പണികഴിപ്പിച്ചതാണീ സ്‌തൂപം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ആകാശത്തിന് നേരെ ഉയര്‍ന്ന് നില്‍ക്കുന്ന അര്‍ധവൃത്താകൃതിയിലുള്ള കുംഭഗോപുരവും മൂന്ന് നിലകളുള്ള അടിത്തറയുമാണ് സ്‌തൂപത്തിനുള്ളത്. സ്‌തൂപത്തിന്റെ ഏറ്റവും താഴത്തെ നിലയുടെ നാല് മൂലകളിലായി നാല് ചെറിയ സ്‌തൂപങ്ങളുമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിനായി സ്‌തൂപത്തിന് ചുറ്റും കല്ലുകള്‍ പാകിയ നടപ്പാത ഒരുക്കിയിട്ടുണ്ട്.



Click it and Unblock the Notifications