ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തെ വലുതുമായ വിഹാരമാണ് താവാങ് വിഹാരം. എഡി 1680-1681 ല്‍ മേറാക് ലാമ ലോദ്രെ പണികഴിപ്പിച്ചതാണിത്. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ ബോംദിലയില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. ഗാള്‍ഡെന്‍ നംഗ്യാല്‍ ലാത്സെ എന്നും അറിയപ്പെടുന്ന ഈ വിഹാരം സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഭഗവാന്റെ 27 അടി ഉയരമുള്ള സ്വര്‍ണ പ്രതിമയും മൂന്ന് നിലകളുള്ള സമ്മേളന മുറിയുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പുരാതന പുസ്തകങ്ങളുടെയും പതിനേഴാം നൂറ്റാണ്ടിലെ ഉള്‍പ്പടെയുള്ള കൈഎഴുത്ത് പ്രതികളുടെയും വലിയ ശേഖരമുള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. വിഹാരത്തിന്റെ സ്ഥാപകനായ മെറാക് ലാമയ്ക്ക് അനുയോജ്യമായ സ്ഥലകണ്ടെത്താന് വിഷമമുണ്ടായപ്പോള്‍ ഒരു കുതിരയാണ് സഹായിച്ചതെന്നാണ് ഐതീഹ്യം. കുതിര എന്നര്‍ത്ഥം വരുന്ന താ തിരഞ്ഞെടുത്തതെന്നര്ത്ഥം വരുന്ന വാങ് എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്നാണ് തവാങ് എന്ന വാക്കുണ്ടായത്.