ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് സെല ചുരമാണന്ന് പറയാം. സന്ദര്‍ശകര്‍ക്ക് സ്വര്‍ഗത്തിന്റെ അനുഭൂതിയാണ് ഇവിടുത്തെ ദൃശ്യങ്ങള്‍ നല്‍കുന്നത്. ശൈത്യകാലത്ത് സെല മലനിരകള്‍ വെളുത്ത മഞ്ഞിന്‍ പുതപ്പണിഞ്ഞ് കിടക്കുന്ന കാഴ്‌ചയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വര്‍ഷത്തില്‍ കൂടുതല്‍ സമയവും ഇവിടം മഞ്ഞ് മൂടികിടക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ വര്‍ഷം മുഴുവന്‍ സ്വര്‍ഗ തുല്യമായ കാഴ്‌ചകള്‍ ആണ് ഇവിടം നല്‍കുന്നത്. കിഴക്കന്‍ ഹിമാലയത്തിന്റെ ഈ ഭാഗം ബുദ്ധസന്യാസിമാര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. സെല ചുരത്തിലും ചുറ്റുമായി 101 തടാകങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ബുദ്ധസമൂഹത്തെ സംബന്ധിച്ച് മതപരമായി ഏറെ പ്രാധാന്യമുള്ളവയാണ് ഓരോ തടാകങ്ങളും. ശൈത്യകാലത്ത് കഠിനമായ മഞ്ഞ് ഉണ്ടാകുമെങ്കിലും വര്‍ഷമുഴുവന്‍ ഇവിടം സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. മണ്ണിടിച്ചിലോ മറ്റോ ഉണ്ടായാല്‍ തത്‌കാലത്തേക്ക് ചുരത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്‌ക്കും.



Click it and Unblock the Notifications