ജുമാ മസ്ജിദ്, തലശ്ശേരി

തലശ്ശേരിയിലെ ആകര്‍ഷക കാഴ്ചകളില്‍ വളരെ ശ്രദ്ധേയമായ ഒന്നാണ് ജുമാ മസ്ജിദ്. ഏതാണ്ട് ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട് പ്രൗഢഗംഭീരമായ ഈ പള്ളിക്ക് എന്ന് കരുതപ്പെടുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനായി ഇന്ത്യയിലെത്തിയ അറബി വ്യാപാരിയായ മാലിക് ഇബിന്‍ ദിനാറാണ് ഈ പള്ളി പണികഴിപ്പിച്ചത്. മനോഹരമായ നിര്‍മാണശൈലിക്ക് പേരുകേട്ടതാണ് ജുമാ മസ്ജിദ്.

ഈദുല്‍ ഫിത്തര്‍ പോലുള്ള ആഘോഷവേളകളില്‍ ഈദ് നമസ്‌കാരത്തിനും മറ്റുമായി അസംഖ്യം വിശ്വാസികളാണ് ജുമാ മസ്ജിദില്‍ എത്തിച്ചേരുന്നത്. അറബി - മലയാളം സാഹിത്യത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ കുഞ്ഞായന്‍ മുസല്യാരുടെ ഖബറിടം ഈ പള്ളിക്കകത്താണ് സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജുമാ മസ്ജിദിലേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്.

Please Wait while comments are loading...