താനെ ജില്ലയിലെ മാല്‍ഷെജ് ഘട്ട് ഭാഗത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നാനെഘട്ട് നിരകള്‍. ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 838. 2 മീറ്റര്‍ ഉയരത്തിലാണ്. ഘട്മാതയില്‍ നിന്നും കൊങ്കണിലേയ്ക്കുപോകുന്ന വളരെ പഴക്കംചെന്നൊരു ചുരം ഈ മലനിരകളിലൂടെ കടന്നുപോകുന്നുണ്ട്. കൂടാതെ മലനിരകളില്‍ പലേടത്തായി ഒട്ടേറെ ഗുഹകളും ജലസംഭരണികളും പാറക്കൂട്ടങ്ങളുമെല്ലാമുണ്ട്. ഗുഹകളുടെ കൂട്ടത്തില്‍ ചിലത് ചരിത്രപ്രാധാന്യമുള്ളവയാണ്, പഴയകാല ബ്രാഹ്മി ഭാഷയിലുള്ള ലിഖിതങ്ങളുണ്ട് ഇവയില്‍ച്ചിലതില്‍. നാനെഘട്ടിലെ ഏറ്റവും ഉയരംകൂടിയ ശിഖരമായ നാനച്ച അംഗത ട്രക്കിങ്ങുകാര്‍ക്കും പാറകയറ്റക്കാര്‍ക്കുമെല്ലാം ഇഷ്ടപ്പെട്ടൊരു സ്ഥലമാണ്.



Click it and Unblock the Notifications